തിരുവനന്തപുരം: പഞ്ചായത്ത് ജീവനക്കാരുടെ സ്ഥലംമാറ്റവും ഓൺലൈനാക്കി ഉത്തരവിറങ്ങി. സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് 2017ൽ സർക്കാർ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
നഗരസഭ ജീവനക്കാരുടെ സ്ഥലംമാറ്റം ഓൺലൈനാക്കിയിട്ടും പഞ്ചായത്തിൽ നടപ്പാക്കിയിരുന്നില്ല. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ (കെ.പി.ഇ.എഫ്) കേസ് നൽകിയ ശേഷമാണ് നടപടികൾക്ക് വേഗം കൈവരിച്ചത്.
സ്ഥലംമാറ്റം ഓൺലൈനാക്കി പഞ്ചായത്ത് ഡയറക്ടർ സർക്കുലർ ഇറക്കി. ഇതോടെ, സ്ഥലംമാറ്റത്തിലെ ബാഹ്യഇടപെടൽ പരിമിതപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.