വേനല്‍ക്കാലത്ത് പലർക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് അകാരണമായ തലവേദന. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ തലവേദന അനുഭവപ്പെടുകയാണെങ്കില്‍, വേനല്‍ക്കാലത്തെ ചൂടാണ് അതിന് കാരണം . എന്നാൽ ഇങ്ങനെയുള്ള സീസണല്‍ തലവേദനയ്ക്ക് മരുന്ന് കഴിക്കുന്നത് അത്ര സുരക്ഷിതമല്ല. എന്നാൽ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന തലവേദന തടയാന്‍ ഫലപ്രദമായ നിരവധി പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ട്.
ജലാംശം നിലനിര്‍ത്തുക
വേനല്‍ക്കാല തലവേദന തടയുന്നതിനുള്ള മിക്ക പ്രകൃതിദത്ത പരിഹാരങ്ങളും ശരീരത്തെ തണുപ്പിക്കുന്നതിലും ജലാംശം വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജലാംശം നിലനിര്‍ത്തുക നിര്‍ജ്ജലീകരണം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും അതുവഴി തലവേദന ഉണ്ടാകുകയും ചെയ്യും. നിര്‍ജ്ജലീകരണം രക്തസമ്മര്‍ദ്ദത്തിന്റെ സന്തുലിതാവസ്ഥയെ നേരിട്ട് ബാധിക്കുന്നു, ഈ മാറ്റം തലവേദനയ്ക്ക് കാരണമാകുന്നു. വേനല്‍ക്കാലത്ത് തലവേദന തടയാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനേക്കാള്‍ മികച്ചതായി വേറൊന്നുമില്ല. അതിനാല്‍ ചൂടുകാലത്ത് ദിവസവും 8 ഗ്ലാസിലധികം വെള്ളം കുടിക്കണം .
മദ്യവും മധുരപാനീയങ്ങളും ഒഴിവാക്കുക
സോഡ, ചായ, മദ്യം എന്നിവ അമിതമായി കഴിക്കുന്നത് കൂടുതല്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. ഈ പാനീയങ്ങളുടെ ഡൈയൂററ്റിക് ഗുണം നിങ്ങളുടെ ശരീരത്തില്‍ നിന്ന് കൂടുതല്‍ വെള്ളം നീക്കം ചെയ്യാന്‍ കാരണമാകും. വെയില്‍ കൊള്ളുന്നത് കുറയ്ക്കുക സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതിനാല്‍ കൂടുതല്‍ നേരം വെളിയില്‍ ഇരിക്കുന്നത് ഒഴിവാക്കുക. വേനല്‍ക്കാലത്ത് ക്ഷീണത്തോടൊപ്പം തലവേദനയും അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്. വെയിലിലിറങ്ങുമ്പോഴെല്ലാം ശരീരം സംരക്ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഒരു തൊപ്പിയോ കുടയോ കൂടെ കരുതുക.
രാവിലെ വ്യായാമം ചെയ്യുക
വ്യായാമത്തിനായി രാവിലെ സമയം നീക്കിവയ്ക്കുക. വേനല്‍ക്കാലത്ത് മറ്റു സമയങ്ങളെ അപേക്ഷിച്ച് പകല്‍ സമയം താരതമ്യേന തണുപ്പുള്ള സമയമായിരിക്കും. കടുത്ത വെയിലില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ക്ഷീണവും നിര്‍ജ്ജലീകരണവും ഉണ്ടാക്കും. അതുപോലെ വൈകുന്നേരങ്ങളിലെ വ്യായാമവും കൂടുതല്‍ ക്ഷീണിതനാക്കുകയും തലവേദന വരുത്തുകയും ചെയ്യും.
സമീകൃതാഹാരം കഴിക്കുക
വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റം വരുത്തുക. ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തുന്നതിനുള്ള മികച്ച വഴിയാണ് തണ്ണിമത്തന്‍. പഴം, കൈതച്ചക്ക തുടങ്ങിയവ കഴിക്കുക. തൈര്, മോര് എന്നിവ കഴിക്കുന്നതും വേനല്‍ക്കാല തലവേദന കുറയ്ക്കാന്‍ സഹായിക്കും.
കൂടുതല്‍ ജ്യൂസ് കഴിക്കുക
നിങ്ങളുടെ ശരീരം തണുപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ് ജ്യൂസ് കഴിക്കുന്നത്. വെള്ളത്തിന്റെ അംശത്തിന് പുറമേ, ഇവയിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രവര്‍ത്തനവും വേനല്‍ക്കാല തലവേദന തടയാന്‍ സഹായിക്കും. ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായിക്കും.
കരിക്കിന്‍ വെള്ളം കഴിക്കുക
വെള്ളത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും അഭാവം വേനല്‍ തലവേദനയ്ക്ക് കാരണമാകും. അതിനാല്‍, തണുപ്പും ഉന്മേഷവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു നല്ല ഓപ്ഷനാണ് കരിക്ക്. വേനല്‍ തലവേദന തടയാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. വേനല്‍ക്കാലത്ത് കരിക്കിന്‍ വെള്ളം കഴിക്കാന്‍ ശ്രമിക്കുക.
മുറിയിലെ താപനില നിലനിര്‍ത്തുക
താപനിലയുടെ ശരിയായ ക്രമീകരണം ഉറപ്പാക്കാന്‍ മുറിയിലെ എയര്‍ കണ്ടീഷണറുകള്‍ തിരഞ്ഞെടുക്കുക. പകല്‍ സമയങ്ങളില്‍ കൂടുതലും വീടിനുള്ളില്‍ കഴിയുന്നതിനാല്‍, ഉയര്‍ന്ന താപനില വേനല്‍ക്കാലത്ത് തലവേദനയ്ക്ക് കാരണമാകും.
യാത്രക്കാർ ചെയ്യേണ്ടത്
ജോലിക്കായി പോകുന്നവരാണെങ്കില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതുക. കൂടെ ഒരു കൂളര്‍ ബോക്സും കൊണ്ടുപോകാം. സണ്‍സ്‌ക്രീനും പൂര്‍ണ്ണമായും ശരീരം മൂടുന്ന വസ്ത്രങ്ങളും ഉപയോഗിക്കുക.