തിരുവനന്തപുരം: മാല പിടിച്ചു പറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം അമലിന് ഗുരുതരമായി പരിക്കേറ്റു. മാർത്താണ്ഡത്ത് നിന്നും 11 പവൻ സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.
നരുവാമൂടിലേക്ക് പാഞ്ഞുവന്ന ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. സജാദാണ് ബൈക്ക് ഓടിച്ചിരുന്നത്. തലക്ക് പരിക്കേറ്റ സജാദ് മരിച്ചു. പരിക്കേറ്റ ആശുപത്രിയിലേക്ക് മാറ്റിയ അമലിൽ പിന്നിലിരിക്കുകയായിരുന്നു. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിന് നമ്പറുണ്ടായിരുന്നില്ല. മംഗലപുരത്ത് പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് തിരിയുന്നയാളാണ് അമൽ. അമലിന് വേണ്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അപകടം. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ടവർ നിരവധിക്കേസുകളിലെ പ്രതികളാണെന്ന കാര്യം വ്യക്തമായത്.