ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടം. ഏഴ് പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരം. സ്വകാര്യ ക്യാംപിങ് സൈറ്റിൽ നിന്നും കൊളുക്കുമലയിലേയ്‌ക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേയ്‌ക്ക് കൊണ്ടുപോയി.
ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് പതിച്ചത്. മറ്റൊരു ഡ്രൈവറുടെ പേരിൽ വാങ്ങിയ പാസുമായാണ്, ഇയാൾ സഞ്ചാരികളുമായി പോയത്.