തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽ നിന്നു ചില ഭാഗങ്ങൾ വീതം ചേർത്തു 2011ൽ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. രാഷ്ട്രീയ ചരിത്രത്തിൽ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ മാത്രം നടന്നിട്ടുള്ള മണ്ഡലം. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷനിലെ ഏതാനും ഡിവിഷനുകളും ചേർന്ന പഞ്ചായത്തുകളില്ലാത്ത നിയമസഭാ മണ്ഡലം .തൃക്കാക്കരയുടെ തെരഞ്ഞെടുപ്പ് ചരിത്രം യുഡിഎഫുകാർക്ക് അനുകൂലമാണ്. യുഡിഎഫുകാർ തങ്ങളുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം കൂടിയാണ് തൃക്കാക്കര.
2011 ലെ നിയമസഭ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഗംഭീര ഭൂരിപക്ഷം കിട്ടിയതോടെ തൃക്കാക്കര മണ്ഡലത്തെയും യുഡിഎഫ് പ്രവർത്തകർ സ്വന്തം ‘കോട്ട’കളുടെ പട്ടികയിലാണ് ഉൾപെടുത്തിയിരുന്നത്. 2016ൽ പി.ടി.തോമസിനെയാണു മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്..2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭാ ഭരണവും യുഡിഎഫ് നേടി.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബിനെ 14329 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് വിജയം നേടിയത് . കോളജ് പഠനകാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും അന്ന് തൃക്കാക്കരയിൽ യുഡിഎഫിനു വിജയം നേടുന്നതിൽ സഹായിച്ചു.
എന്നാൽ പി ടി തോമസിന്‍റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് തങ്ങളുടെ കോട്ടകളെന്ന് അവകാശപ്പെട്ട സീറ്റുകൾ പിടിച്ചെടുത്ത ചരിത്രം സിപിഎമ്മിനുണ്ട്. ഈ പട്ടികയിലേക്ക് തൃക്കാക്കരയും എത്തുമെന്നാണ് പ്രതീക്ഷരണ്ടാം പിണറായി സർക്കാർ കാലത്തെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ നടക്കാൻ പോകുന്നത്. .ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താൻ കോൺഗ്രസ് പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ നിയോഗിച്ചപ്പോൾ, മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് ഹൃദ്രോഗ വിദഗ്ദൻ ഡോ ജോ ജോസഫിനെയാണ്. അപ്രതീക്ഷിതമായാണ് ജോ ജോസഫിലേക്ക് സ്ഥാനാർഥിത്വം എത്തുന്നത്.
ഡോ ജോ ജോസഫ്
കോട്ടയം പൂഞ്ഞാർ സ്വദേശിയായ ഡോ ജോ ജോസഫ് 2012 മുതൽ എറണാകുളം ലിസി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ദനായി പ്രവർത്തിച്ചുവരികയാണ്. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് താമസിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ജോ, കട്ടക്ക് എസ് സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി.
നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം പ്രോഗ്രസ്സീവ് ഡോക്ടേഴ്സ് ഫോറത്തിന്‍റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ ജോ ഹാർട്ട് ഫൗണ്ടേഷന്‍റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നത്.തൃക്കാക്കരയിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് എം സ്വരാജും പി രാജീവും എന്നതും ശ്രദ്ധേയമാണ്.സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും പ്രമുഖരുടെ കുറിപ്പുകളുമായും നിറയുകയാണ് ഡോക്‌ടർ. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മുതൽ ഹൃദ്‌രോഗ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറംവരെയുള്ളവരുടെ സാക്ഷ്യം ഷെയറായും ലൈക്കായും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.എന്നും ഹൃദയ പക്ഷത്തോടൊപ്പം എന്ന് അവകാശപ്പെടുന്ന എൽഡിഎഫ് ഹൃദ്രോഗ ഡോക്ടറിലൂടെ തൃക്കാക്കര പിടിച്ചെടുക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു.
തൃക്കാക്കരയിൽ പിടി തോമസ് വികാരം ഉയർത്തി യുഡിഎഫ് വോട്ട് പിടിക്കുമ്പോൾ യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കിയ ചരിത്രം എൽഡിഎഫിന് ഉള്ളത് കൊണ്ടും
വികസനം ലക്ഷ്യമിടുന്ന തൃക്കാക്കര ഈ ഉപതെരെഞ്ഞുടുപ്പിൽ ആർക്കൊപ്പം എന്നത് കേരളവും ഉറ്റുനോക്കുകയാണ്.