തിരുനെല്ലി: മർദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി കാളങ്കോട് കോളനിയിലെ മാരയുടെ മകൻ ബിനു (32) ആണ് ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുക്കളും അയൽവാസികളുമായ ചിലരുമായുണ്ടായ വാക്കുതർക്കത്തിനിടെ മർദനമേറ്റ ബിനുവിനെ കോളനിക്കാർ അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിൽത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ അഞ്ചര മണിയോടെയാണ് ബിനു മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോളനിവാസികളായ മൂന്നു പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.