തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും. യുഡിഎഫ് സ്ഥാനാർഥി ഉജ്ജ്വല വിജയം നേടുമെന്നും സതീശൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിച്ചു. മേയ് 31-നാണ് വോട്ടെടുപ്പ്. ജൂണ്‍ മൂന്നിന് ഫലപ്രഖ്യാപനം നടക്കും.

















