കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. അതിൽ ഒരു മാറ്റവുമില്ലെന്നും മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു.
സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ല. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും തരാസംഘടനയായ അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കുകയാണ് ചിലരെന്നും അവർ പറയുന്നു.

















