കൊച്ചി: പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊച്ചി അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ് (51) മരിച്ചത്.
മുളവുകാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

















