പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഇഖ്ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് 12വരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ കടയിലെത്തി ആറംഗ സംഘം ക്രൂരമായി കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതി അബ്ദുറഹ്മാനുമായി നടത്തിയ തെളിവെടുപ്പിൽ കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്.
ശ്രീനിവാസന്റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും, ഗൂഡാലോചനയിൽ പങ്കാളികളായ പത്തുപേരുമാണ് ഇതിനോടകം അറസ്റ്റിലായത്.

















