ടെൽ അവീവ് : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനും കുടുംബത്തിനും നേരെ വധഭീഷണി. ബുള്ളറ്റ് അടങ്ങിയ ഒരു അജ്ഞാത വധഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ ബെന്നറ്റിന്റെയും കുടുംബത്തിന്റെയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
റാനന നഗരത്തിൽ ബെന്നറ്റിന്റെ വീടിനോട് ചേർന്ന അദ്ദേഹത്തിന്റെ ഭാര്യ ഗിലാറ്റ് മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലേക്കാണ് കത്ത് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ബെന്നറ്റിനെയും കുടുംബത്തെയും സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ചെന്നും ചൊവ്വാഴ്ച രാവിലെ ലഭിച്ച കത്തിൽ പറയുന്നു. സംഭത്തിൽ അന്വേഷണം ആരംഭിച്ചെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
















