ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചോറ്റാനിക്കരയിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നുവെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
വിവാഹിതരാകുന്ന വിവരം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.
ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. എം.ഡി. ബിരുദധാരിയാണ് എറണാകുളം സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ. ഇരുവരും അടുത്തടുത്ത വർഷങ്ങളിൽ രണ്ടാം റാങ്കോടെയാണ് ഐ.എ.എസിലെത്തിയത്.
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് അദ്ദേഹം ആരോഗ്യവകുപ്പിലെത്തുന്നത്. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.

















