ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്.
നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. 2,563 പേര്‍ക്കാണ് രോഗ മുക്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി.
ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693.
















