തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നും ധനവകുപ്പ് നിര്‍ദേശം നല്‍കി. കൂടാതെ ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന നിര്‍ദേശം ഈ ഘട്ടത്തിലാണ് പുറപ്പെടുവിച്ചത്. ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ ഈ മാസം 25വരെ അനുവദിക്കപ്പെട്ടിരുന്നു. നിയന്ത്രണം വെയ്സ് ആന്‍റ് മീന്‍സിലും ഏര്‍പ്പെടുത്തി.
സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്ബോള്‍ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വന്‍ പ്രതിസന്ധിയിലേക്കാണ്. കൂടുതല്‍ തുക മാസം ആദ്യം കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്‍റുകള്‍ക്കായി നീക്കി വച്ചത് കൊണ്ട് തന്നെ ഏപ്രില്‍ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു. എന്നാല്‍ ആവശ്യത്തിനുള്ള നീക്കിയിരുപ്പ് മാസം അവസാനം ചെലവുകള്‍ക്ക് കൂടി ഇല്ല.
മൂവായിരം കോടി രൂപയെങ്കിലും മാസം അവസാനത്തോടെ കടമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത് . ശമ്ബളത്തിനും പെന്‍ഷനുമായി നാലായിരംകോടിയിലേറെ മെയ് മാസം തുടക്കത്തില്‍ കണ്ടെത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.

















