Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

സംരംഭകൻ, എഞ്ചിനീയർ, ഇൻവന്‍റർ, നിക്ഷേപകൻ… ആരാണീ ഇലോൺ മസ്‌ക്?

Web Desk by Web Desk
Apr 27, 2022, 04:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം മൈക്രോ ബ്ലോഗിംഗ് രംഗത്തെ അതികായരായ ട്വിറ്റനിനെ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കഷ്ടകാലവും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ ഡീലിന് പിന്നാലെ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‍ലയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഇതോടെ മസ്‌കിന്റെ ആസ്തിയിലും കുറവുണ്ടായി. ട്വിറ്ററുമായി നടത്തിയ ഇടപാടിന്റെ പിറ്റേ ദിവസം മുതല്‍ ടെസ്ലയുടെ ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ടെസ്‍ല ഇങ്കിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 12 ശതമാനം വരെ ഇടിഞ്ഞു. ഇതുമൂലം കമ്പനിയുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. ടെസ്‍ലയുടെ വിപണി മൂല്യം ഒറ്റ ദിവസം കൊണ്ട് 100 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. ഈ ഇടപാടിന് മുമ്പ്, കമ്പനിയുടെ വിപണി മൂലധനം ഒരു ട്രില്യണ്‍ ഡോളറായിരുന്നു. ഇടപാടിന്റെ അടുത്ത ദിവസം തന്നെ ഇത് 906 ബില്യണ്‍ ഡോളറായി കുറഞ്ഞു.

1

ടെസ്‍ല ഓഹരികള്‍ ഇടിഞ്ഞതോടെ ലോകത്തിലെ അതിസമ്പന്നരായ പത്ത് പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിന്റെ ആസ്തിയും കുറഞ്ഞു. 269 ബില്യണ്‍ ഡോളറില്‍ നിന്ന് 239.2 ബില്യണ്‍ ഡോളറായാണ് ആസ്തി കുറഞ്ഞത്. 10.83 ശതമാനം ഇടിവാണ് ആസ്തിയില്‍ രേഖപ്പെടുത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇലോണ്‍ മസ്‌ക് ഒരു ഷെയര്‍ ഹോള്‍ഡറില്‍ നിന്ന് ട്വിറ്ററിന്റെ ഉടമയായി മാറിയത്. നേരത്തെ, ടെസ്ല കമ്പനിയുടെ 9.2 ശതമാനം ഓഹരികള്‍ മസ്‌ക് വാങ്ങിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ട്വിറ്റര്‍ ബോര്‍ഡിന് കമ്പനിയടെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് ഒരു കത്തെഴുതി. 43 ബില്യണ്‍ ഡോളര്‍ (3.2 ലക്ഷം കോടി രൂപ) ആണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത ട്വിറ്റര്‍ ബോര്‍ഡ്, തിങ്കളാഴ്ച വൈകി 44 ബില്യണ്‍ ഡോളറിന് (3.37 ലക്ഷം കോടി രൂപ) കരാര്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

2

12ആം വയസ്സിൽ കമ്പ്യൂട്ടർ ഗെയിം വികസിപ്പിച്ച് 500 ഡോളറിന് വിറ്റു. പിന്നീട് കണ്ടതു മുഴുവൻ അസാധ്യമെന്ന് സമൂഹം കരുതിയ സ്വപ്നങ്ങൾ. ഇന്ന് 26,460 കോടി യു.എസ് ഡോളർ ആസ്തി- ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്കിന് പ്രത്യേകതളേറെയുണ്ട്. അതിസമ്പന്നർ ഒരിക്കലും സഞ്ചരിക്കാൻ ധൈര്യപ്പെടാത്ത വഴികളിലൂടെയാണ് ഇലോൺ എന്നും യാത്ര ചെയ്തിട്ടുള്ളത്. കയറിക്കിടക്കാൻ സ്വന്തമായി വീടില്ലെന്ന് പറഞ്ഞ മസ്‌ക്, മനുഷ്യർക്കായി ചൊവ്വയിൽ വീട് പണിയാനുള്ള ശ്രമത്തിലാണ്. 

3

ദക്ഷിണാഫ്രിക്കക്കാരനായ എഞ്ചിനീയറുടെയും കാനഡക്കാരിയായ ഡയറ്റീഷ്യന്റെയും മകനായി 1971 ജൂൺ 28ന് പ്രിട്ടോറിയയിലാണ് ഇലോൺ മസ്‌ക് ജനിച്ചത്. അത്ര സുഖകരമായിരുന്നില്ല കുട്ടിക്കാലം. അന്തർമുഖനായിരുന്ന മസ്‌കിന് കുട്ടിയായിരിക്കുമ്പോഴേ തടിയൻ പുസ്തകങ്ങളായിരുന്നു കൂട്ട്. ഇലോണിന് എട്ട് വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അച്ഛനൊപ്പം താമസം. കുട്ടിയായിരിക്കുമ്പോൾ സഹപാഠികളുടെ അടിയേറ്റ് മൂക്കിന്‍റെ പാലം തകർന്ന് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. 1981ലാണ് ഇലോൺ ആദ്യമായി ഒരു കമ്പ്യൂട്ടർ നേരിൽ കാണുന്നത്. പോക്കറ്റ് മണിയും അച്ഛനോട് ചോദിച്ചുവാങ്ങിയ പണവുമെല്ലാം ചേർത്ത് സ്വന്തമായി ഹോം കമ്പ്യൂട്ടർ വാങ്ങി. പ്രോഗ്രാമിങ്, കോഡിങ് എല്ലാം പുസ്തകങ്ങൾ നോക്കി പഠിച്ചു. 10ആം വയസിൽ തന്നെ കമ്പ്യൂട്ടർ വിദഗ്ധനായ മസ്‌ക്, 12ആം വയസ്സിൽ ബ്ലാസ്ടർ എന്ന ഗെയിം വികസിപ്പിച്ചു 500 ഡോളറിന് വിറ്റു. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

4

കമ്പ്യൂട്ടർ കുട്ടികളെ വഴിതെറ്റിക്കുമെന്ന് കരുതി അച്ഛന്‍ ഇലോണിന് വലിയ പ്രോത്സാഹനമൊന്നും നല്‍കിയില്ല. അച്ഛൻ ദുഷ്ടനും പരുക്കൻ സ്വഭാവക്കാരനുമായിരുന്നു എന്നാണ് ഇലോൺ പിന്നീട് പറഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കാനഡയിലെത്തി. പിന്നീട് അമേരിക്കയിലേക്ക് ചേക്കേറി. പെൻസിൽവാനിയ സർവകലാശാലയിൽ ഭൗതികശാസ്ത്രവും സാമ്പത്തികശാസ്ത്രവും പഠിച്ചു. സ്റ്റാൻഫോർഡിൽ ഗവേഷണം ചെയ്യാൻ പോയെങ്കിലും ഇതല്ല തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ഗവേഷണം തുടക്കത്തിലേ ഉപേക്ഷിച്ചു. 1990കളിൽ തന്നെ, ഇന്‍റര്‍നെറ്റിന്‍റെ അടുത്ത 10 വർഷത്തിലെ വളര്‍ച്ച തിരിച്ചറിഞ്ഞ് വഴിയിലേക്ക് തിരിയുകയായിരുന്നു. 1995ൽ സഹോദരനും സുഹൃത്തിനുമൊപ്പം സിപ് 2 എന്ന ഐ.ടി കമ്പനി തുടങ്ങി. പത്രങ്ങൾക്ക് ഇന്‍റർനെറ്റിലാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനമായിരുന്നു ഇത്. കടവും വിദ്യാഭ്യാസ ലോൺ കുടിശ്ശികയുമൊക്കെയായി വലഞ്ഞ കാലം. വാടക വീടെടുക്കാൻ പോലും പണമില്ലാതെ ഓഫീസിൽ തന്നെ ഉറക്കം. 

6

ന്യൂയോർക്ക് ടൈംസ് പോലുള്ള സ്ഥാപനങ്ങള്‍ സിപ് 2വിനെ സമീപിച്ചതോടെ പച്ചപിടിച്ചു. മസ്‌കിന് 22 മില്യൺ ഡോളർ ഓഹരി മൂല്യമായി ലഭിച്ചു. ഈ പണം കൊണ്ട് 1999ൽ ഇന്‍റര്‍നെറ്റിലൂടെ പണമിടപാടുകൾ നടത്തുന്ന എക്‌സ്.കോം എന്ന സ്ഥാപനം തുടങ്ങി. എക്സ് ഡോട്ട് കോം പിന്നീട് പേ പാലില്‍ ലയിച്ചു. ഇബേ പേ പാൽ വാങ്ങിയതോടെ ഇലോണിന് ലഭിച്ചത് 165 മില്യൺ ഡോളറാണ്. 30 വയസ്സാകും മുൻപേ ഇലോൺ മസ്‌ക് സ്വന്തം അധ്വാനം കൊണ്ടുമാത്രം കോടീശ്വരനായി. അതുവരെ ആരും സ്വപ്നം കാണാൻ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു ഇലോൺ മസ്‌കിന്റെ മൂന്നാമത്തെ സംരംഭം. 2002ൽ 100 മില്യൺ ഡോളർ മുടക്കി തുടങ്ങിയ സ്‌പെയ്‌സ് എക്‌സ്. ഭൂമി വിട്ട് ബഹിരാകാശത്തെ ലക്ഷ്യമാക്കി ആയിരുന്നു ആ യാത്ര. ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണിത്. ആദ്യം അയച്ച രണ്ടു റോക്കറ്റുകളും ലക്ഷ്യത്തിലെത്തിയില്ല. പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ശേഷം 2008ൽ സ്പേസ് എക്സ്, മസ്‌കിനെ ഏതാണ്ട് കടക്കെണിയിലാക്കി. പിന്നാലെ ഫാൽക്കൺ വൺ വിക്ഷേപം വിജയമായി. കമ്പനി വൻനേട്ടങ്ങളിലേക്ക് കുതിച്ചു. 

7

വിദഗ്ധരല്ലാത്ത സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ബഹിരാകാശ ടൂറിസത്തിനും തുടക്കം കുറിച്ചു. ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുക, ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നെല്ലാമാണ് മസ്കിന്‍റെ ഇനിയുള്ള ലക്ഷ്യങ്ങൾ. മനുഷ്യർക്ക് സ്ഥിരമായി ജീവിക്കാൻ കഴിയുന്ന, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുസ്ഥിര നഗരമാണ് മസ്‌ക് ചൊവ്വയിൽ ആസൂത്രണം ചെയ്യുന്നത്. 2024ൽ താൻ മനുഷ്യരെ ചൊവ്വയിൽ എത്തിക്കുമെന്നാണ് മസ്‌കിന്‍റെ വാഗ്ദാനം. സ്‌പെയ്‌സ് എക്‌സിനൊപ്പം ടെസ്‌ലയെയും മസ്‌ക് വളർത്തിക്കൊണ്ടുവന്നു. ഇലോൺ കമ്പനിയിലേക്ക് വരും മുൻപു തന്നെ അതായത് 2003 മുതൽ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ നിർമിച്ചിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം, നിർമിച്ച കാറുകൾ വിപണിയിൽ വിറ്റുപോയില്ല. 2008ൽ മസ്‌കും ടെസ്‌ലയും പാപ്പരാകുന്ന അവസ്ഥയിലെത്തി. കടം വാങ്ങി, വീട് വിറ്റു. അക്കാലത്ത് ദിവസം 22 മണിക്കൂർ വരെയൊക്കെ ജോലി ചെയ്തിരുന്നുവെന്ന് മസ്‌ക് പിന്നീട് പറഞ്ഞിട്ടുണ്ട്. 

8

2010ൽ യു.എസ് സർക്കാരിൽ നിന്നും 465 മില്യൺ ഡോളറിന്‍റെ ധനസഹായം ലഭിച്ചതോടെയാണ് ടെസ്‌ല കരകയറിയത്. പിന്നീട് ടെസ്‌ലയ്ക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണം നടത്തുന്ന ഓപ്പൺ എ.ഐ, അതിവേഗ യാത്രാ തുരങ്കങ്ങൾ നിർമിക്കാൻ ബോറിംഗ് കമ്പനി, കുറഞ്ഞ ചെലവിൽ ഊർജമെത്തിക്കുന്ന സോളാർ സിറ്റി, മണിക്കൂറിൽ 1000 കിലോമീറ്റർ വേഗതയെന്ന ലക്ഷ്യവുമായി ഹൈപ്പർലൂപ്പ്, മനുഷ്യന്‍റെ തലച്ചോർ തുരന്ന് ചിപ്പുകൾ സ്ഥാപിക്കാൻ ന്യൂറ ലിങ്ക് എന്നിങ്ങനെ ഭാവിയിലേക്കുള്ള നിരവധി പദ്ധതികളിൽ ഈ ഫ്യൂച്ചറിസ്റ്റിക് സംരംഭകൻ നിക്ഷേപം നടത്തിയിട്ടുണ്ട്. വ്യക്തിപരമായ ആഡംബരങ്ങളൊന്നുമില്ല എന്നാണ് മസ്‌ക് അവകാശപ്പെടാറുള്ളത്. സ്വന്തമായി വീടില്ല, ആഡംബര നൌകയില്ല, അവധിയെടുക്കാറില്ല, സ്വന്തമായി വിമാനമുണ്ട്. അത് ജോലി ആവശ്യത്തിനാണ്. ടെസ്‌ലയിലെ ബേ ഏരിയയിൽ പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിലാണ് താമസമെന്ന് ഇലോൺ മസ്‌ക് കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 

8

തൊട്ടതെല്ലാം പൊന്നാക്കുന്നതിനിടെ ഇലോൺ മസ്‌ക് ഇടയ്ക്ക് വിവാദങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. ടെസ്‍ലയെ പ്രൈവറ്റ് ആക്കാൻ പോകുന്നുവെന്ന മസ്‌കിന്‍റെ 2017ലെ ട്വീറ്റ് ഏറെ വിവാദമായി. ഫെഡറൽ അന്വേഷണം വരെ വന്നതോടെ മരിജുവാന ഉപയോഗിച്ച ശേഷം ഇട്ട ട്വീറ്റാണെന്ന് മസ്‌ക് പറഞ്ഞു. ‘ടെസ്‌ല സ്റ്റോക്ക് പ്രൈസ് ഈസ് റ്റൂ ഹൈ’ എന്ന ട്വീറ്റിലൂടെ 2020ൽ ടെസ്‍ലയുടെ സ്റ്റോക്ക് 9 ശതമാനം ഇടിഞ്ഞു. സ്‌പെയ്സ് എക്‌സിലെ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീവിരുദ്ധ സ്ഥാപനമാണ് അതെന്നുമുള്ള ജീവനക്കാരികളുടെ പരാതിയും സ്ഥാപന മേധാവി എന്ന നിലയിൽ ഇലോൺ മസ്‌കിനെ പ്രതിസന്ധിയിലാക്കി. അടുത്തിടെ റഷ്യയുടെ അധിനിവേശത്തിനിടെ യുക്രൈനിൽ ഇന്‍റർനെറ്റ് സംവിധാനം താറുമാറായപ്പോൾ അവിടെ ഉപഗ്രഹ ഇന്‍റർനെറ്റ് പദ്ധതി പ്രകാരം നെറ്റ് എത്തിച്ച് മസ്‌ക് ഹീറോ ആയി.

9

ട്വിറ്ററിന് വിലയിട്ടതോടെയാണ് ഇലോൺ മസ്‌ക് അടുത്ത കാലത്ത് വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞത്. അണുബോംബിനെ പോലെ മാരക പ്രഹരശേഷി ഇക്കാലത്ത് സോഷ്യൽ മീഡിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെ മസ്‌കിന്‍റെ തീരുമാനത്തിൽ നെറ്റിസൺസ് അത്ര ഹാപ്പിയല്ല. തെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കൽ, അശാസ്ത്രീയത പ്രചരിപ്പിക്കൽ, വിദ്വേഷം പടർത്തൽ, വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടൽ എന്നിങ്ങനെ സോഷ്യൽ മീഡിയയുടെ അണ്ടർഗ്രൌണ്ട് അത്ര വെടിപ്പല്ല. ഇലോൺ മസ്‌ക് സ്വന്തം ബിസിനസ് ആവശ്യങ്ങൾക്കായി തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ചെയ്തതിന്‍റെ പേരിൽ നേരത്തെ പിഴയൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴത്തെ ട്വിറ്ററിനെ കടന്നാക്രമിക്കുന്ന മസ്‌ക് എഡിറ്റ് ബട്ടൺ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നുണ്ട്. 4300 കോടി ഡോളറിന് അതായത് മൂന്നര ലക്ഷം കോടി രൂപയ്ക്ക് ട്വിറ്ററിന്‍റെ ഓഹരികൾ മുഴുവൻ ഏറ്റെടുക്കാമെന്നാണ് മസ്‌കിന്‍റെ വാഗ്ദാനം. ഓഹരിയൊന്നിന് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടത്. എന്തെങ്കിലും വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയെ ഏറ്റെടുക്കൂ, ട്വിറ്ററിനെ വെറുതെ വിടൂ എന്നാണ് ചില ട്വിറ്ററാറ്റികളുടെ പ്രതികരണം.

Latest News

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു; തകര്‍ന്നത് 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്

എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം; വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

വേണുവിന്റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ദൃശ്യം സിനിമ മോഡൽ കൊലപാതകം പുണെയിൽ; ഭാര്യയെ കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

മുന്‍വൈരാഗ്യത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരേ വെടിയുതിര്‍ത്ത് സഹപാഠികള്‍, തോക്കും തിരകളും കണ്ടെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies