തിരുവനന്തപുരം: അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം നിഷേധിച്ച് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ.
ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്‌സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പ്രതികരിച്ചു.
എന്നാൽ, ജോൺ പോളിന് സഹായം ലഭ്യമാക്കാൻ ഫയർ ഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നെന്ന വാദവുമായി പൊലീസ് രംഗത്തെത്തി. തൃക്കാക്കരയിൽ ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കൺട്രോൾ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലൻസ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.

















