ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡിനുടമായ ജാപ്പനീസ് മുത്തശ്ശി നിര്യാതയായി. തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിൽ താമസിക്കുന്ന കെയ്ൻ തനക ആണ് 119ാം വയസ്സിൽ മരിച്ചത്.
റൈറ്റ് സഹോദരന്മാർ ആദ്യമായി വിജയകരമായി വിമാനം പറത്തിയ വർഷമായ 1903 ജനുവരി രണ്ടിനാണ് കെയ്ൻ തനക ജനിച്ചത്. 2019 മാർച്ചിൽ 116 വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേൾഡ് റെക്കോഡ്സ് അംഗീകരിച്ചു.
ഇനി ഈ റെക്കോഡിനുടമ 118 വയസ്സും 73 ദിവസവുമുള്ള ഫ്രഞ്ചുകാരിയായ ലുസൈൽ റാൻഡനാണ്.
















