കോഴിക്കോട്: യെമനിലെ ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്നു മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ് (37), ആലപ്പുഴ സ്വദേശി അഖില്‍ (25), കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഹൂതികള്‍ വിട്ടയച്ചത്. ഇവർ ഉടൻ നാട്ടിൽ തിരിച്ചെത്തും.
സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ബന്ദികളുടെ പിടിയിലായത്. ജനുവരി രണ്ടിനായിരുന്നു ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്കു കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുത്തത്. ഇവരടക്കം മൊത്തം 11 ഇന്ത്യക്കാരാണ് കപ്പലില്‍ ജോലിക്കാരായിയുണ്ടായിരുന്നത്.
നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം.

















