പാലക്കാട്: പാലക്കാട് ആര്‍.എസ്എ.സ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
പക്ഷെ പ്രധാന പ്രതികള്‍ കേരളം വിട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമാണെന്ന് ബിജെപിയും അറിയിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികളെ സഹായിച്ചവരുമായിരുന്നു ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഷ്ഫാക്ക് , അഷറഫ്, ശങ്കുവാരതോട്ടിലെ പള്ളി ഇമാം സദ്ദാം ഹുസൈന്‍ എന്നിവരെ രണ്ടു ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ ഒരാളെ ഒളിവിൽ താമസിക്കാൻ ശ്രമിച്ചതിനും, കൊലപാതകത്തിൽ പങ്കെടുത്ത പ്രതിയുടെ ഫോൺ സൂക്ഷിച്ചതിനുമാണ് സദ്ദാം ഹുസൈനെ ആണ് അറസ്റ്റ് ചെയ്തത്.

















