ഒരു സിനിമക്ക് തിരക്കഥ എത്ര പ്രധാനമാണോ അത്രത്തോളം മലയാള സിനിമക്ക് പ്രധാനമായിരുന്നു ജോൺ പോൾ. മലയാള സിനിമയുടെ ഓരോ സ്പന്ദനങ്ങളിലും ജോൺ പോൾ ഉണ്ടായിരുന്നു. ഓരോ സിനിമാ പ്രേക്ഷകനും നെഞ്ചേറ്റിയ പ്രതിഭയാണ് ഇന്ന് വിടപറഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 71 വയസായിരുന്നു.
അന്താരാഷ്ട പുസ്തകദിനത്തിൽ തന്നെയുണ്ടായ അദ്ദേഹത്തിന്റെ വിയോഗം ഏറെ നഷ്ടമാണെന്നാണ് ഓരോ സിനിമാ പ്രേമിയും സിനിമാക്കാരനും പ്രതികരിക്കുന്നത്. സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് ജോൺ പോൾ. സിനിമാക്കപ്പുറത്തേക്ക് പടർന്നതായിരുന്നു എഴുത്തിനെ പ്രണയിച്ച അദ്ദേഹത്തിന്റെ ജീവിതം.
അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്‍റെയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950ൽ ഒക്ടോബർ 29നാണ് ജോൺപോളിന്റെ ജനനം. എറണാകുളം സെന്‍റ് ആൽബർട്സ് സ്കൂൾ, സെന്‍റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്‍മെന്‍റ് സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്‍ററികള്‍ക്കും പരസ്യങ്ങൾക്കും വേണ്ടി അദ്ദേഹം പേനയെടുത്ത് തുടങ്ങിയിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്ക് അദ്ദേഹം കടന്നുവന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. സിനിമ സംബന്ധമായി നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.
മലയാള സിനിമ എക്കാലവും നെഞ്ചേറ്റിയ കാതോടു കാതോരം, യാത്ര, മാളൂട്ടി, അതിരാത്രം, ഉണ്ണികളെ ഒരു കഥ പറയാം, കേളി, ചമയം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാറ്റത്തെ കിളിക്കൂട്, ഒരു യാത്രാമൊഴി, ഈ തണലിൽ ഇത്തിരിനേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈറൻ സന്ധ്യ, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, ഓർമയ്ക്കായ് തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ നിത്യവസന്തമായി. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ സിനിമാലോകത്തിനപ്പുറത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചു നടത്തി. ഇത് നിരവധി പുസ്തകങ്ങളുടെ പിറവിക്ക് കാരണമായി. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘എം.ടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, കാലത്തിനു മുമ്പേ നടന്നവർ, മോഹനം ഒരുകാലം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, വിഗ്രഹ ഭഞ്ജകർക്കൊരു പ്രതിഷ്ഠ, രചന, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ തുടങ്ങിയവ ജോൺ പോളിന്റെ പ്രധാന പുസ്തകങ്ങളാണ്.
എംടി വാസുദേവൻനായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഏറെ സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ ഈ സിനിമയെ തേടിയെത്തിയിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
മാറ്റങ്ങളുടെ മലയാള സിനിമയെ മുന്നിൽക്കണ്ടാണ്, അതിന്റെ സ്പന്ദനങ്ങൾ അറിഞ്ഞാണ് ജോൺ പോൾ എന്ന അതുല്യ പ്രതിഭ വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്കപ്പുറത്തേക്ക് അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോ വ്യക്തിയുടെയും നഷ്ടമാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട ജോൺ പോളിന് ‘അന്വേഷണ’ത്തിന്റെ യാത്രാമൊഴി…