കണ്ണൂർ: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയതിന് അധ്യാപികയായ രേഷ്മ അറസ്റ്റിലാതോടെ കണ്ണൂർ സാക്ഷ്യം വഹിച്ചത് ജില്ലയിലെ കൊലപാതക രാഷട്രീയത്തിലെ ആദ്യ വനിതാ അറസ്റ്റാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്.
രേഷ്മയുടെ പേരിൽ ചുമത്തിയത് അഞ്ചു വർഷം തടവ് ലഭിക്കാവുന്ന കുറ്റമെന്നും ഇവിടെ ശ്രദ്ധേയമാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചു താമസിപ്പിച്ചത് കണക്കിലെടുത്താണ് ഐപിസി 212 വകുപ്പ് പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം അധ്യാപികക്കെതിരെ ചുമത്തിയത്.
മികച്ച അധ്യാപികയ്ക്കുള്ള സ്കൂളിന്‍റെ പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്. സ്വകാര്യ വിദ്യാലയത്തിലെ മീഡിയ കോ-ഓർഡിനേറ്റർ കൂടിയായ അധ്യാപികയ്ക്കു നിജിൽ ദാസിനെ നേരത്തെ അറിയാമായിരുന്നു. ഹരിദാസൻ വധത്തിനു ശേഷം ഒളിവിൽ പോയ നിജിൽദാസ് ഇതിന് മുൻപ് താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.

















