പഴയങ്ങാടി: ഏഴു വയസ്സുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി.
ഗുഡ്സ് ഓട്ടോയിൽ പഴം വിൽപന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ കുറ്റ്യേരി അഷ്റഫിനെയാണ് (48) പഴയങ്ങാടി എസ്.ഐ പി.ജെ. ജിമ്മി അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിലാണ് പീഡനം നടത്തിയത്. പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു.
















