Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

‘വിപ്ലവം വായനയിലൂടെ’; ഡിജിറ്റൽ യുഗം അരങ്ങു വാഴുന്ന കാലത്തിലൂടെ ഒരു പുസ്തക ദിനം കൂടി

Web Desk by Web Desk
Apr 23, 2022, 11:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏപ്രിൽ 23 ലോക പുസ്തക ദിനം. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികൾ ഇന്ന് പുസ്തകദിനം ആഘോഷിക്കുകയാണ്. ഈ ദിനം ലോക പകർപ്പവകാശ ദിനമായും അറിയപ്പെടുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള ഓർമപ്പെടുത്തലാണ് ഓരോ പുസ്തക ദിനവും നൽകുന്നത്. പുസ്തക ദിനാചരണത്തിലൂടെ എവിടെയും സാംസ്‌കാരികമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്. വില്യം ഷേക്‌സ്പിയറിന്റെയും ഗാർസിലാസോ ഡി ലാവേഗയുടെയും സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരനായ മിഖായേൽ ഡി സെർവാന്റെയും ചരമദിനമാണ് പുസ്തക ദിനമായി ആചരിക്കുന്നത്. ഈ മഹാന്മാരോടുള്ള ആദരസൂചകമയാണ് 1995 ൽ ലോക പുസ്തക ദിനം ആചരിക്കുവാൻ യുനെസ്‌കോ പൊതുസമ്മേളനത്തിൽ തീരുമാനിച്ചത്.

1

ചരിത്രം

ലോക പുസ്തക ദിനം ആഘോഷിക്കാനുള്ള ആശയം ആദ്യമായി അവതരിപ്പിക്കുന്നത് വാലെൻഷ്യൻ എഴുത്തുകാരനായ വിസെന്റ് ക്ലാവൽ ആൻഡ്രസ് ആണ്. ലോകപ്രശസ്ത സാഹിത്യകാരനായ മിഗ്വേൽ ഡി സെർവാന്റിസിനോടുള്ള (ഡോൺ ക്വിക്സോട്ട്) ആദരസൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രിൽ 23-ന് ഇത്തരമൊരു ദിനാചരണം നടത്താം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിനെ തുടർന്ന് 1995-ൽ പാരീസിൽ ചേർന്ന ജനറൽ കോൺഫറൻസ് ഏപ്രിൽ 23 ലോക പുസ്തക, പകർപ്പവകാശ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന് അന്തിമമായഅംഗീകാരം നൽകുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രമുഖരായ നിരവധി സാഹിത്യകാരന്മാരുടെ ജനനത്തിനും മരണത്തിനും സാക്ഷ്യം വഹിച്ച ദിവസമാണ് ഏപ്രിൽ 23 എന്നതാണ് ഈ തീയതി തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം.

2

വില്യം ഷേക്‌സ്പിയർ, സെർവാന്റിസ്, ജോസപ്പ്ലാ, ഇൻകാ ഗാർസിലാസോ ഡി ലെ വാഗ എന്നിവരെല്ലാം അന്ത്യശ്വാസം വലിച്ചത് ഏപ്രിൽ 23-നായിരുന്നു. അതേസമയം, മാനുവൽ മെജിയവല്ലേജോ, ഷേക്‌സ്പിയർ, ഹാൽഡർ കെ ലാക്സ്നെസ്സ്, മോറിസ് ഡ്രുവോൺ എന്നിവരുടെ ജന്മദിനവും ഏപ്രിൽ 23 ആണ്. ഷേക്‌സ്‌പിയറിന്റെയും സെർവാന്റിസിന്റെയും മരണ ദിവസത്തെക്കുറിച്ച് രസകരമായ ഒരു വസ്തുതയുണ്ട്. ഇരുവരും മരിച്ചത് ഒരേ തീയതിയിലായിരുന്നെങ്കിലും ഒരേ ദിവസമായിരുന്നില്ല. ആ വർഷങ്ങളിൽ സ്‌പെയിൻ ഗ്രിഗോറിയൻ കലണ്ടറും ഇംഗ്ലണ്ട് ജൂലിയൻ കലണ്ടറുമാണ് പിന്തുടർന്നിരുന്നത് എന്നതാണ് അതിന് കാരണം.

3

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

പ്രാധാന്യം

പുസ്തകങ്ങൾ അമൂല്യങ്ങളാണ്. വായനയുടെ സംസ്കാരം തഴച്ചു വളരുന്നുണ്ടെന്നും അത് സന്തോഷം പകരുന്നുണ്ടെന്നും ഉറപ്പു വരുത്താനാണ് യുനെസ്‌കോ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുസ്തകങ്ങൾ നമ്മുടെ ജീവിതങ്ങളിൽ ചെലുത്തുന്ന പകരം വെക്കാനില്ലാത്ത സ്വാധീനത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരമാണിത്. അതോടൊപ്പം, മാനവരാശിയുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്ക് അതിരുകളില്ലാത്ത സംഭാവന നൽകിയ എഴുത്തുകാരെയും പ്രസാധകരെയും അനുസ്മരിക്കാൻ കൂടിയുള്ള ഒരവസരമായി ഈ ദിവസത്തെ മാറ്റണം. പുസ്തക വ്യവസായത്തിലെ മൂന്ന് സുപ്രധാന വിഭാഗങ്ങൾ പ്രസാധകർ, പുസ്തക വിൽപ്പനക്കാർ, വായനശാലകൾ എന്നിവയാണ്. വായനയോടൊപ്പം പുസ്തകപ്രസാധനത്തെയും പകർപ്പവകാശത്തെയും കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ദിനാചരണത്തിലൂടെ നമുക്ക് കഴിയണം.

4

അതേസമയം, പുസ്തക ദിനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വായനയുടെ പ്രചാരകനായ പി.എൻ. പണിക്കരെ ഏറെ കൃതജ്ഞതയോടെ ഇന്ന് നമുക്ക് സ്മരിക്കാം.

‘നമ്മുടെ നാടിനെ ജ്ഞാനപ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാരഥിയായിരുന്ന മഹാനായ പി.എൻ. പണിക്കരെ വിശേഷിപ്പിച്ചിരുന്നത്. ഗ്രന്ഥശാലാ സംഘമെന്നത് പോലെ സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി.എൻ. പണിക്കർ. സനാതന ധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്നു കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു വളർന്ന അദ്ദേഹം വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോൾ വയസ്സ് 17 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.

5

സർക്കാരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി അദ്ദേഹം മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി. മുപ്പത്തിരണ്ട് വർഷക്കാലം ഗ്രന്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായി പി.എൻ. പണിക്കർ പ്രവർത്തിച്ചു. സർക്കാർ ഇത് ഏറ്റെടുത്തതോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. സെക്രട്ടറിയേറ്റിലും മറ്റും നിരന്തരം കയറി ഇറങ്ങിയാണ് അദ്ദേഹം ഇതിന് ഗ്രാന്റടക്കമുള്ളവ സംഘടിപ്പിച്ചത്. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന് മരണം വരെ ഉരുവിട്ട മഹദ് വ്യക്തിത്വത്തിന്റെ ചരമദിനമായ ജൂൺ 19 വായനാദിനമായും നാം ആചരിക്കുന്നു. ജന്മദിനത്തിനും മറ്റും മക്കൾക്കിഷ്ടമുള്ളവ സമ്മാനിക്കുന്നതിനോടൊപ്പം മൂല്യമുള്ള ഒരു പുസ്തകവും കൂടി നൽകുക. അവരും വായിച്ചു വളരട്ടെ, ചിന്തിച്ചു വിവേകം നേടട്ടെ.

6

അറിവിന്റെ ഖനികളാണ് നല്ല പുസ്തകങ്ങൾ. വായന ഓരോ വ്യക്തിയുടെയും ബുദ്ധിയിലും ചിന്തയിലും കാര്യമായ മാറ്റം ഉണ്ടാക്കുന്നു. തെളിച്ചവും വെളിച്ചവുമുള്ളതാക്കിത്തീർക്കുന്നു. ശരീരത്തിന്റെ പൂർണമായ ആരോഗ്യത്തിന് വ്യായാമം എന്ന പോലെ മനസ്സിനും വ്യായാമം ആവശ്യമാണ്. അത് വായനയിലൂടെ നേടാനാവുന്നു. വായനയിലൂടെ നേടുന്ന ജ്ഞാനം ലോകത്തിന്റെ വിശാലത ഉൾക്കൊള്ളാൻ പാകത്തിൽ ഹൃദയവും വിശാലമാക്കുമ്പോൾ പിരിമുറുക്കങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. വേദനകൾ, നഷ്ടങ്ങൾ എല്ലാം സഹിക്കാൻ മനസ്സിന് കരുത്ത് നൽകുന്നു. ധ്യാനപൂർണമായ ഗ്രന്ഥപാരായണത്തിലൂടെ മനഃസമാധാനം കൈവരിക്കാനാവുന്നു. 

7

വായനയുടെ അനന്ത സാധ്യതകളെ നെഞ്ചിലേറ്റി അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് പുസ്തകത്തിന്റെ താളുകൾ ഓരോന്നും മറിക്കുമ്പോൾ പുതിയ ഏതോ ഒരു ലോകത്തിന്റെ അനുഭൂതിയിൽ ലയിക്കുന്നു. അങ്ങനെ പുസ്തക വായന മനുഷ്യ മനസ്സുകളിൽ മായാപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങൾ സമ്മാനിക്കുക വഴി ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും സൃഷ്ടിച്ചെടുക്കാനാവുന്നു. അതുകൊണ്ടു മൂല്യമുള്ള പുസ്തകങ്ങൾ വായിക്കുവാൻ അവസരം ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.
 

Latest News

റഫായിലെ ഹമാസ് സേനാംഗങ്ങൾ കീഴടങ്ങില്ല; മധ്യസ്ഥർ ഇടപെടണമെന്ന് ആവശ്യം; തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നത് 200 പേർ

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; കൊച്ചി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും

കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ഫീസ് അടച്ചില്ല, പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി സ്വയം തീകൊളുത്തി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies