തിരുവനന്തപുരം: ബസ് ചാർജ് വർധനവിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ധന സബ്ഡിഡി അനുവദിച്ചാൽ നിരക്ക് വർധനവ് പിൻവലിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
രക്ക് വർധിപ്പിക്കുന്നതിൽ തെറ്റില്ല. നിലവിലെ നടപടി അശാസ്ത്രീയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ് ചാർജ് വർധനവുള്ള സംസ്ഥാനം കേരളമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ബസ് ചാർജ് വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിൽവർ ലൈനിൽ കൃത്യമായ സർവേ നടത്തിയിട്ടില്ല, മണ്ണ് പരിശോധന നടത്തിയിട്ടില്ല. തട്ടിക്കൂട്ട് ഡി പി ആർ ആണ് സർക്കാരിന്റെതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. ജനാധിപത്യമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അലോക് വർമയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. പദ്ധതിയെ ശക്തമായി എതിർക്കും. ഇടുന്ന കല്ലുകൾ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

















