മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിക്കണം. കരളിന്റെ അനാരോഗ്യം തിരിച്ചറിയാന്‍ സമയമെടുക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളി ആണ്.
കരള്‍ ശരീരത്തിലെ വിഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ പ്രോട്ടീനുകളെ സമന്വയിപ്പിക്കുകയും ദഹനത്തിന് ആവശ്യമായ വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്ന അവയവമാണ് കരള്‍. രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം കരളിന്റെ സഹായം ആവശ്യമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
അമിതമായ വിയര്‍പ്പ് ആരോഗ്യത്തിന് ചില ഭീഷണികള്‍ ഉയര്‍ത്തുന്നു . അമിതമായ വിയര്‍പ്പും ശരീര ദുര്‍ഗന്ധവും കരളിന്റെ അനാരോഗ്യത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. കൂടാതെ നാവിന് മുകളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള പൂപ്പലും ശ്രദ്ധിക്കണം.
കൂര്‍ക്കം വലിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത് അപകടരമായ ചില അവസ്ഥകളുടെ തുടക്കമാണ്. കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് കൂര്‍ക്കം വലി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കരളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെയാണ് ഇത് സൂചിപ്പിക്കുന്നത്.
കരളിന്റെ അസ്വസ്ഥതകള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ വരുന്നതാണ് വയറ് വീര്‍ക്കൽ. അത് പലപ്പോഴും കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. മലബന്ധമോ വയറുവേദനയോ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നായി അലട്ടിയേക്കാം. എന്നാല്‍ ഇത് പിന്നീട് ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കും വയറു വീര്‍ക്കുന്ന അസ്വസ്ഥതകളിലേക്കും എത്തിക്കുന്നു. കരളിന് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്.
അമിത ക്ഷീണം പലപ്പോഴും ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ക്ഷീണം അമിതമായി തോന്നുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യമായ പരിഹാരങ്ങള്‍ എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒരു പക്ഷേ കരള്‍ പ്രവര്‍ത്തന രഹിതമാണ് എന്ന് സൂചിപ്പിക്കുന്നതിന്റെ ലക്ഷണമാവാം. നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മഞ്ഞ നിറമായി മാറുന്നുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട് എന്നാണ് സൂചന
ഇടക്കിടെയുള്ള മൂഡ് മാറ്റം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും കരള്‍ പ്രശ്‌നത്തിന്റെ ഒരു ലക്ഷണം തന്നെയായിരിക്കും. അമിത ദേഷ്യമോ വിഷാദമോ ഏകാഗ്രതയോ ഉണ്ടാവുകയാണെങ്കില്‍ അത് വെറും ഹോര്‍മോണ്‍ മാറ്റമായി കണക്കാക്കാതെ പ്രാധാന്യം നല്‍കാവുന്നതാണ്. ഗ്യാസ്, മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങൾ കരളുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. കരളില്‍ ടോക്‌സിന്‍ നിറഞ്ഞാല്‍ അത് പലപ്പോഴും കൃത്യമായ ദഹനത്തിന് വേണ്ടി പിത്തരസം ഉത്പ്പാദിപ്പിക്കുന്നതിന് കരളിന് സാധിക്കാതെ വരുന്നുണ്ട്. അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിച്ചേക്കാം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കരളിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതോടെ പലപ്പോഴും ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നിവ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
















