ശരിയായ ശുദ്ധീകരണ പ്രക്രിയയിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കേണ്ടതാണ്. ശരീരം സ്വാഭാവികമായി വിഷാംശം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജീവിതശൈലിയിലെ ചില ചെറിയ മാറ്റങ്ങള്‍ നിങ്ങളെ ഒരു പരിധി വരെ സഹായിക്കും. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കും.
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുകയും നിങ്ങളുടെ ശരീരത്തിന് ആകര്‍ഷകമായ രൂപം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഡിടോക്‌സിംഗ്. ഡിറ്റോക്‌സിംഗ് നിങ്ങളെ ശാരീരികമായും മാനസികമായും ആത്മീയമായും ശുദ്ധീകരിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കാന്‍ സമയവും മികച്ച സാഹചര്യങ്ങളും ഒരുക്കിത്തരുന്നു.
ഭക്ഷണശീലങ്ങള്‍, മദ്യം, ജീവിതശൈലി അല്ലെങ്കില്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ എന്നിവ നിങ്ങളുടെ ശരീരത്തെയും ബാധിക്കുന്നു. നമ്മുടെ സുപ്രധാന അവയവങ്ങള്‍ അധിക സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, അവയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ സമയത്താണ് രോഗങ്ങള്‍ ഉണ്ടാകുന്നു. ഡിറ്റോക്‌സ് ചെയ്യുന്നത്, ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തെ പരിപോഷിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. കൂടാതെ കൂടുതല്‍ ഊര്‍ജ്ജം, തെളിഞ്ഞ ചര്‍മ്മം, നല്ല ഉറക്കം, തുടങ്ങി പല സവിഷേതകളും ലഭിക്കുന്നു.
പരിസ്ഥിതിയിലും ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശരീരം ഡിറ്റോക്‌സ് ചെയ്യേണ്ടത് പ്രധാനമാണ്. ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ ഈ ശീലം പിന്തുടരരുത്. പല ലക്ഷണങ്ങളും നിങ്ങളുടെ ശരീരത്തിന് ഡിറ്റോക്‌സ് ആവശ്യമാണെന്ന് സൂചന നല്‍കുന്നു.
മുഖക്കുരു, വീര്‍ത്ത കണ്ണുകള്‍,ക്രമരഹിതമായ ആര്‍ത്തവം, ക്ഷീണം, സമ്മര്‍ദ്ദം,വിഷാദ മാനസികാവസ്ഥ,ഉറക്ക പ്രശ്‌നങ്ങള്‍,ആവര്‍ത്തിച്ചുള്ള തലവേദന,അമിതവണ്ണം
നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കാനും സ്വയം വൃത്തിയാക്കാനും സ്വയം സുഖപ്പെടുത്താനുമുള്ള ഒരു അവസരമാണ് ഡിറ്റോക്‌സ്.
പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കൂടുതല്‍ വെള്ളം കുടിക്കുക,മദ്യപാനം പരിമിതപ്പെടുത്തുക,ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,ഗ്രീന്‍ ടീയും ഡിറ്റോക്‌സ് പാനീയങ്ങളും കുടിക്കുക, ദിവസേനയുള്ള വ്യായാമം, യോഗയും ധ്യാനവും,ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക,നല്ല ഉറക്കം നേടുക എന്നിവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള ചില എളുപ്പവഴികള്‍ ആണ്.
















