മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണ ചേരുവകളില്‍ പൊതുവെ കണ്ടുവരുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ് . ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
കരള്‍ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ സഹായിക്കുന്നു. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചില്‍ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുന്‍പ് ഉലുവപ്പൊടി വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപധികളില്‍ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരില്‍ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
















