Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

‘വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും’ ഡോ:അംബേദ്കർ

Web Desk by Web Desk
Apr 14, 2022, 04:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഇന്ന് ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്ക്കറുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യ എന്ന മഹത്തായ ആശയം രൂപപ്പെടുത്താനാവശ്യമായ രൂപരേഖയാണ് ഭരണ ഘടനയിലൂടെ ഡോ. ബി ആർ അംബേദക്കർ നമുക്ക് നൽകിയത്. ആധുനിക ഇന്ത്യയിലെ പല കാര്യങ്ങളെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ അംബേദ്ക്കറെ വീണ്ടും വായിക്കേണ്ടതിന്റേയും അറിയേണ്ടതിന്റേയും പ്രസക്തി വർധിക്കുകയാണ്.

1

1891 ഏപ്രിൽ 14ന് മഹാരാഷ്ട്രയിലെ അംബവാഡിയിൽ മഹർ എന്ന ദലിത് സമുദായത്തിലാണ് ഡോ. അംബേദ്കർ ജനിക്കുന്നത്. അച്ഛൻ റാംജിസക്പാൽ അമ്മ ഭീമാഭായി. ദലിത് സമുദായത്തിൽ ജനിച്ചതുകൊണ്ടുതന്നെ അന്നത്തെ ഇന്ത്യൻ ജാതി വിവേചനത്തിന്റെ ദുരിതങ്ങൾ നന്നായി ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അംബേദ്കറിന്റേത്. എന്നാൽ ജാതിവിവേചനത്തിനെതിരെ ഇന്ത്യയിൽ മുഴങ്ങിയ ഏറ്റവും ദൃഢമായ ശബ്ദവും അംബേദ്കറിന്റെതായിരുന്നു. ഇന്ത്യയിലെ അടിസ്ഥാനവിഭാഗത്തിലുള്ള ജനതയെ ഏകീകരിക്കുന്ന ശ്രമകരമായ ദൗത്യം അദ്ദേഹം ഏറ്റെടുത്തു. ഭരണഘടനയുടെ കരട് നിർമാണത്തിന്റെ ഉത്തരവാദിത്വം അംബേദ്കറിലേക്ക് വന്നുചേരുന്ന സാഹചര്യത്തിലേക്ക് നയിച്ചത് വട്ടമേശ സമ്മേളനങ്ങളായിരുന്നു. ശരിയായ രാഷ്ട്രസങ്കല്പത്തിലേക്ക് ഇന്ത്യയെ നയിക്കാൻ പ്രേരണയാകുന്നതിൽ ലണ്ടനിൽ വെച്ചു നടന്ന വട്ടമേശ സമ്മേളനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. 

സൈമൺ കമീഷന്റെ റിപ്പോർട്ടിനെതുടർന്ന് വിളിച്ചുചേർത്ത 1930ലെ ഒന്നാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നില്ല. എന്നാൽ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും അവർ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളുടെ ഭാഗവാക്കാവേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും അംബേദ്കർ വട്ടമേശ സമ്മേളനത്തിൽ കൃത്യതയോടെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഭരണ പരിഷ്കാരത്തിനാവശ്യമായ ആശയങ്ങൾ വട്ടമേശ സമ്മേളനങ്ങളിലാണ് അംബേദ്കർ ഉയർത്തിക്കൊണ്ടുവരുന്നത്. ഇന്ത്യയിലെ അടിസ്ഥാന വർഗത്തിന്റെ മുന്നേറ്റങ്ങളെ സംബന്ധിച്ചും ഇന്ത്യയ്ക്ക് ഫെഡറൽ ഭരണ സംവിധാനമാണ് വേണ്ടതെന്നും അംബേദ്കർ അടിവരയിടുന്നത് വട്ടമേശ സമ്മേളനത്തിലാണ്. ഇന്ത്യയിൽ മതത്തെക്കാൾ മനുഷ്യനെ ഭിന്നിപ്പിക്കുന്നതും മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നതും ജാതിയാണെന്നും അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണെന്നും അംബേദ്കർ വട്ടമേശ സമ്മേളനങ്ങളിൽ സമർത്ഥിക്കുന്നുണ്ട്. 

2

ഇന്ത്യയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയാവുകയായിരുന്നു വട്ടമേശ സമ്മേളനങ്ങൾ. ഭരണഘടനയുടെ നിർമാണ പ്രക്രിയയിൽ കേന്ദ്രബിന്ദുവായ ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അത് ഡോക്ടർ ബി.ആർ. അംബേദ്കർ ആണ്. ഇങ്ങനെയൊരു കേന്ദ്രസ്ഥാനത്തേക്ക് അംബേദ്കർ ഉയർന്നുവരുന്നത് യാദൃശ്ചികമായി അല്ല. ഒരു അക്കാദമിക് സ്കോളർ എന്നതിനപ്പുറം കൃത്യമായ നിലപാടുള്ള രാഷ്ട്രീയനേതൃത്വവും അംബേദ്കറിൽ കാണാൻ കഴിയും. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി അംബേദ്കറെ നിശ്ചയിച്ച ഘടകങ്ങൾ പ്രധാനമാണ്. 1928ലെ സൈമൺ കമീഷൻ നിർദേശിച്ച പ്രകാരം ഇന്ത്യയിൽ രണ്ട് മോഡൽ ഭരണഘടനകൾ തയാറാക്കപ്പെടുന്നുണ്ട്. ഒന്ന് അംബേദ്കറും മറ്റൊന്ന് മോട്ടിലാൽ നെഹ്റുവും തയാറാക്കിയവയാണവ. ഇതിൽ അംബേദ്കറുടെ മോഡൽ ഭരണഘടനയാണ് മികവുറ്റത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അംഗീകരിക്കുന്നുണ്ട്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ലോകത്തിന്റെ മുമ്പിൽ ഭരണഘടന നിർമിതിയുടെ പൂർവ്വ മാതൃകകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ആദ്യ ചുവടുവെപ്പ് അമേരിക്കയുടെതായിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയെ കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്ന ഘട്ടത്തിൽ ജവഹർലാൽ നെഹ്റു അമേരിക്കൻ ഭരണഘടന വിദഗ്ധനായ ഐവർ ജെന്നിങ്സിന്റെ ഉപദേശം തേടുന്നുണ്ട്. ഐവർ ജെന്നിങ്സ് അംബേദ്കറെ ശിപാർശ ചെയ്യുകയായിരുന്നു. ഇതിന്റെ പ്രധാന കാരണം ലോകപ്രശസ്തമായ വട്ടമേശ സമ്മേളനത്തിൽ അംബേദ്കർ ഉയർത്തിയ ചർച്ചയാകാം. ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനത്തിലും അംബേദ്കർ പങ്കെടുക്കുന്നു. രണ്ട് സമ്മേളനം കോൺഗ്രസ് ബഹിഷ്കരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഗവർമെന്റിനോടുള്ള ഒത്തുതീർപ്പാണ് അംബേദ്ക്കറുടേതെന്ന് വിമർശിക്കപ്പെട്ടു. എന്നാൽ തന്റെ ജനതയുടെ അവകാശസംരക്ഷണത്തിനായി ശബ്ദിക്കാൻ കഴിയുന്ന ഒരു വേദിയും തനിക്ക് അന്യമല്ല എന്ന് പറഞ്ഞ് അംബേദ്കർ ഈ വിമർശനങ്ങളെ നേരിട്ടു.

3

വട്ടമേശ സമ്മേളനത്തിലെ അംബേദ്കറുടെ ചർച്ചകൾ ഓരോന്നും ഇന്ത്യൻ ഭരണഘടനയിലേക്ക് നയിച്ച വഴിവിളക്കുകളാണ്. എന്തായിരിക്കണം ഇന്ത്യ എന്നും ഇന്ത്യ ആരുടേതാണെന്നുമുള്ള പ്രസക്തമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ആകുന്നുണ്ട് വട്ടമേശ സമ്മേളനത്തിലെ അംബേദ്കറുടെ വാക്കുകൾ. ഉത്തമ താൽപ്പര്യങ്ങളോട് അവിച്ഛേദ്യമായ ബാധ്യത പുലർത്തുന്ന ആളുകൾ അധികാരം കൈയാളുന്ന ഒരു ഗവൺമെന്റ് ആണ് ഞങ്ങൾക്ക് ആവശ്യം. അനുസരണം എവിടെ അവസാനിക്കുന്നുവെന്നും എതിർപ്പ് എവിടെ തുടങ്ങുന്നു എന്നും അറിയാവുന്ന, നീതിക്ക് നിരക്കുന്നതും കാലഘട്ടത്തിന് അനുയോജ്യവുമായ ഭേദഗതികൾ ജീവിതത്തിന്റെ സാമൂഹിക സാമ്പത്തിക ചട്ടങ്ങളിൽ വരുത്താൻ ഭയപ്പെടാത്ത ആളുകൾ അധികാരം കൈയാളുന്ന ഒരു ഗവൺമെന്റാണ് ഞങ്ങൾക്ക് ആവശ്യം.

7

ദലിത് സമുദായത്തിൽ ജനിച്ചതുകൊണ്ടുതന്നെ സംസ്കൃതപഠനം അംബേദ്കറിന് ശ്രമകരമായിരുന്നു. സ്വയം സ്വാംശീകരിച്ച് സംസ്കൃത പഠനത്തിലൂടെ വേദങ്ങളും ഇതിഹാസങ്ങളും പഠിച്ചു. ഇവയിലെ വൈരുദ്ധ്യങ്ങളെ പുറംലോകത്തേക്ക് എത്തിച്ചു. ഹിന്ദുമതത്തിന്റെ പ്രഹേളികകൾ’ എന്ന ഗ്രന്ഥം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യ അനുഭവിക്കുന്ന ദുരിതങ്ങളുടെ പ്രധാനകാരണം ചാതുർവർണ്യ വ്യവസ്ഥയാണെന്ന് അംബേദ്കർ ധൈര്യസമേതം പറഞ്ഞു. ഇന്ത്യാചരിത്രത്തിൽ അംബേദ്കർ അടയാളപ്പെടുത്തുന്നതും ജാതി വിവേചനത്തിനെതിരായി ശരിയും ശക്തവുമായ പ്രതിരോധം തീർത്ത നേതാവ് എന്ന നിലയിലായിരിക്കും. അംബേദ്കർ മുന്നോട്ട് വെച്ച പൂർണ സ്വാതന്ത്ര്യം ബ്രിട്ടനിൽ നിന്നുമാത്രം ലഭിക്കേണ്ട ഒന്നായിരുന്നില്ല. അത് മനുസ്മൃതിയിൽ നിന്നുകൂടി ലഭിക്കേണ്ടതായിരുന്നു.

4

അംബേദ്കറുടെ വൈജ്ഞാനിക പ്രതിഭ സ്പർശിക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു. ഭാരതീയ തത്വജ്ഞാനത്തിലും വൈജ്ഞാനിക മേഖലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. ലോകത്ത് വളർന്നുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിൽ അവഗാഹമുണ്ടയിരുന്നു. മാർക്സിനെപ്പറ്റിയുള്ള വായന ഇതിൽ ഏറെ പ്രസക്തമാണ്. ‘ബുദ്ധനോ കാറൽമാർക്സോ’ എന്ന അദ്ദേഹത്തിന്റെ ലേഖനത്തിൽ മാർക്സിനേയും ബുദ്ധനേയും കുറിച്ചുള്ള താരതമ്യ പഠനം കാണാം. മാർക്സിസത്തിന്റെ പ്രായോഗിക പദ്ധതികളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും മാർക്സിസം ഉയർത്തിപ്പിടിച്ച മാനവികതയെ അംബേദ്കർ അംഗീകരിക്കുന്നുണ്ട്. ഭരണഘനടയ്ക്ക് പുറമെ നിരവധിയായ നിയമനിർമാണങ്ങൾക്ക് അംബേദ്കർ നേതൃത്വം കൊടുക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ. 

തൊഴിലാളി വർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് എല്ലാ ചൂഷണങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനുള്ള പരിചയായി ഇത്തരം നിയമങ്ങളെ മാറ്റിത്തീർക്കുന്നതിൽ അംബേദ്കർ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമനിർമാണം സാമൂഹിക പുരോഗതിയുടെ വളർച്ച കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീതൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ച് അംബേദ്കർ ഏറെ ജാഗ്രതപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്നും സാങ്കേതികമായി ഇന്ത്യ സ്വാതന്ത്ര്യമാർജ്ജിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയിൽ അംബേദ്കർ സംതൃപ്തനായിരുന്നില്ല. ചാതുർവർണ്യത്തിലധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെയുള്ള പോരാട്ടം പൂർണമാകാത്തതിൽ അംബേദ്കർ അസ്വസ്ഥനായിരുന്നു. ജാതി വിവേചനത്തിന്റെ ദുരിതങ്ങൾ പൂർണമായി അകറ്റാതെ ഇന്ത്യൻ ജനത പൂർണമായി മോചിതരാകില്ല എന്ന ബോധ്യം അംബേദ്കർ സൂക്ഷിച്ചു. 

540

ഒരു രാജ്യത്തിന്റെ സർവ്വതല സ്പർശിയായ നിലപാടുകൾ മുന്നോട്ടുവെക്കുന്ന കൃത്യതയാർന്ന രേഖയായി ഭരണഘടനയെ പ്രതിഷ്ഠിക്കാൻ അംബേദ്കറിന് കഴിഞ്ഞു. നാം നേടിയ സ്വാതന്ത്ര്യത്തിന്റെ അപൂർണതയെ സംബന്ധിച്ച് അംബേദ്കർ കൃത്യമായി പറയുന്നുണ്ട്. ‘1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. രാഷ്ടീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അതുണ്ടാവില്ല. രാഷ്ട്രീയത്തിൽ ഒരാൾക്ക് ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കുന്നു. എന്നാൽ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ ഒരാൾക്ക് ഒരു മൂല്യം എന്ന തത്വം നിരാകരിക്കുന്നത് നാം തുടർന്നുകൊണ്ടേയിരിക്കും. ഈ വൈരുദ്ധ്യം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും; അസമത്വം മൂലം നരകിക്കുന്നവർ ഈ സഭ വളരെ പാടുപെട്ടുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകർക്കും’ -എന്ന് അംബേദ്കർ ഭരണഘടനാ നിർമാണസഭയുടെ അവസാനസമ്മേളനത്തിൽ ആശങ്കപ്പെട്ടത് ഇക്കാലത്തും ഏറെ പ്രസക്തമാണ്.

6

‘വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും’ ഡോ:അംബേദ്കറുടെ പ്രസക്തമായ വാക്കുകളാണിത്. ഈ വാക്കുകൾക്ക് ഇന്ന് വലിയ വിലയുണ്ട്. വിലക്കയറ്റത്തിൽ പൊറുതിമുട്ടി ഇരിക്കുകയാണ് രാജ്യം. മോദി സർക്കാരിന്റെ ദുർഭരണത്തിൽ ഇല്ലാതാവുകയാണ് ജനങ്ങൾ. രാജ്യം ഇന്ന് ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്ക്കറുടെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ വാക്കുകളും സ്മരിക്കുകയാണ്. 

Latest News

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു; തകര്‍ന്നത് 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്

എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം; വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

വേണുവിന്റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ദൃശ്യം സിനിമ മോഡൽ കൊലപാതകം പുണെയിൽ; ഭാര്യയെ കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

മുന്‍വൈരാഗ്യത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരേ വെടിയുതിര്‍ത്ത് സഹപാഠികള്‍, തോക്കും തിരകളും കണ്ടെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies