ആരോഗ്യ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഉറക്കം വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ അമിതമായി ഉറങ്ങുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില അവസ്ഥകളിലേക്ക് ഉറക്കം കൂടുന്നത് എത്തിക്കുന്നു.ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതമായി ഉറങ്ങുന്നത് ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുന്നു.
ഹൃദ്രോഗം
ഹൃദ്രോഗം ഇപ്പോള്‍ സാധാരണമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. അതുകൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത അമിത ഉറക്കമുള്ളവരില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം സ്ത്രീകളില്‍ ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നതിന് നമ്മുടെ ജീവിത ശൈലിയില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉറക്കം കൂടുതലാവുമ്പോള്‍ അത് പലപ്പോഴും അമിത ഉറക്കത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് എന്നതാണ് സത്യം. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
പക്ഷാഘാതം
പക്ഷാഘാതം ഹൃദ്രോഗം പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പക്ഷാഘാതവും. പക്ഷാഘാതം സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിന് തടസ്സം നേരിടുമ്പോഴാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പക്ഷാഘാത സംബന്ധമായ പ്രതിസന്ധികളില്‍ ഉറക്കത്തില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കും.

അമിതവണ്ണം
അമിതവണ്ണത്തിനുള്ള സാധ്യതകളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അമിതമായി ഉറങ്ങുന്നത്. 10 മണിക്കൂറില്‍ കൂടുതല്‍ സ്ഥിരമായി ഉറങ്ങുന്നവരില്‍ അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
തലവേദന
ചില അവസരങ്ങളില്‍ ഉറക്കം കൂടുന്നവരിലും തലവേദനക്കുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കാരണം അമിതമായി ഉറങ്ങുന്നത് ശരീരത്തിലെ സെറാടോണിന്‍ ഉള്‍പ്പടെയുള്ളവയെ ബാധിക്കുന്നു. ഇത് ശരീരത്തിന്റെ ക്ലോക്കിനെ ബാധിക്കുകയും തലവേദന ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഡിപ്രഷന്‍
അമിതമായി ഉറക്കം കൂടുന്നവർക്ക് ഡിപ്രഷന്‍ സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു
അമിതമായി ഉറങ്ങുന്നവരില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും നിസ്സാരമായി കണക്കാക്കരുത്. അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു കാരണവശാലും ഇത്തരം അവസ്ഥകളെ നിസ്സാരവത്കരിക്കരുത്. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സഹായിക്കുന്നു.
















