ടോറന്റോ: കാനഡയിൽ സോംബി രോഗം പടരുന്നതിനെ തുടർന്ന് മാനുകളെ കൊന്നൊടുക്കി. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം ഇപ്പോൾ പടർന്ന് പിടിക്കുന്നത്. നിരവധി മാനുകളാണ് ഇതുവരെ രോഗം ബാധിച്ചു ചത്ത് ഒടുങ്ങുന്നത്.
‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീസിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും.
















