ജറൂസലം: ഇസ്രായേലിൽ പാലസ്തീൻകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തെക്കൻ നഗരമായ അഷ്കെലോണിലെ കെട്ടിടനിർമാണ സൈറ്റിനു സമീപമാണ് സംഭവം.
സുരക്ഷപരിശോധനക്കിടെ ഫലസ്തീൻകാരൻ കുത്തിപ്പരിക്കേൽപിച്ചതിനെ തുടർന്ന് പൊലീസുകാരൻ തിരിച്ചടിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.
കുത്തേറ്റ ഉദ്യോഗസ്ഥന് നിസ്സാര പരിക്കേറ്റുവെന്നും അധികൃതർ പറഞ്ഞു. ഫലസ്തീൻകാരനെ തിരിച്ചറിഞ്ഞിട്ടില്ല.
















