വാഷിങ്ടൺ: ന്യൂയോർക്കിലെ ബ്രൂക്ക്‍ലിൻ സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. സൺസെറ്റ് പാർക്ക് സ്റ്റേഷനിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിവെപ്പ് നടന്ന വിവരം അറിഞ്ഞത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി. മാസ്ക് ധരിച്ചാണ് അക്രമി സബ്സ്റ്റേഷനിൽ എത്തിയത്. അതേസമയം, സബ്സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിക്കാൻ യു.എസ് അധികൃതർ തയാറായില്ല.
















