ആലപ്പുഴ: ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങി. ഒരു വയസ്സുള്ള കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഉപേക്ഷിക്കാൻ ശ്രമവും.യുവാവിനെ പൊലീസ് പിടിച്ചു.നാട്ടുകാരാണ് ഇത് കണ്ടതും പോലിസിനെ അറിയിച്ചതും. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ മാതാവിന് നൽകി. ഞായറാഴ് വൈകീട്ട് വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് ഇത് നടന്നത് . ആലപ്പുഴ പെരുമ്പളം സ്വദേശിയാണ് യുവാവ്. കുഞ്ഞിന്റെ മാതാവ് ഞീഴൂർ സ്വദേശിയാണ് .
ഭർത്താവുമായി പിരിഞ്ഞ് ജിവിക്കുകയായിരുന്നു യുവതി. ഇവരെ യുവാവ് പ്രണയിച്ച് വിവാഹം കഴിച്ചു . ഈ ബന്ധത്തിൽ കുഞ്ഞ് പിറന്നു. യുവാവിന്റെ മാതാവിന് കുഞ്ഞിനെ കാണമെന്ന് പറഞ്ഞു. യുവതി അതിനു സമ്മതിച്ചില്ല. ഈ കാര്യത്തിൽ ഇവർ വഴക്കിട്ടു. മദ്യപിച്ച് വീട്ടിലെത്തി യുവാവ് ഭാര്യയെയും ഭാര്യ മാതാവിനെയും മർദിച്ചു. ശേഷം കുഞ്ഞുമായി ഓട്ടോയിൽ പോയി .
കുഞ്ഞുമായി തലയോലപ്പറമ്ബിലെയും വൈക്കത്തെയും ബാറുകളിലെത്തി. ശേഷം യുവാവ് വീണ്ടും മദ്യപിക്കുകയും ചെയ്തു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് നാട്ടുകാർ കണ്ടു. ഇതോടെ ഓട്ടോയിൽ കയറി പോയി. കുഞ്ഞ് തന്റെയല്ലെന്ന് ഇയാൾ പറഞ്ഞു.
അതോടെ ഓട്ടോ ഡ്രൈവർ ഇയാളെ വീണ്ടും ക്ഷേത്രത്തിന്റെ തെക്കേ നടയിൽ എത്തിച്ചു. ഇവിടെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് നാട്ടുകാർ പൊലീസിൽ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ഞീഴൂരിലെ വീട്ടിൽ എത്തിക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
















