ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയാകാൻ സാധ്യത. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. ഷഹബാസിനെ പുതിയ പ്രധാനമന്ത്രിയായി തിങ്കളാഴ്ച തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ദേശീയ അസംബ്ലി ചേരുമെന്ന് ഇടക്കാല സ്പീക്കര്‍ അയാസ് സാദിഖ് വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ നോമിനേഷന് സമര്‍പ്പിക്കാം.
















