കൊച്ചി: ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ അഭിഭാഷകരായ ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആണ് നടപടി. ഇവർക്ക് നാളെ നോട്ടീസ് നൽകും.
തെളിവ് നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി വർഗീസ് ആണെന്ന് ഹാക്കർ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് നടപടി.
ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കർ പറഞ്ഞിരുന്നു.

















