ന്യൂയോർക്ക്: തന്നെയും കൂടാതെ തന്റെ കൂട്ടുകാരിയേയും ഒരുമിച്ച് പ്രണയിക്കുന്നുവെന്ന് മനസിലാക്കിയ കാമുകി കാമുകനോട് ചെയ്തത് എരിവുള്ള പ്രതികാരം. അമേരിക്കയിലെ ടെക്സസിലാണു സംഭവം നടന്നത്. കോണ്ടത്തിൽ മളകെണ്ണ ഒഴിച്ചാണ് കാമുകി ഒടുവിൽ പ്രതികാരം തീർത്തത്! കാമുകനറിയാതെ കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് വഴി ഇൻജെക്ട് ചെയ്യുകയായിരുന്നു യുവതി പറയുന്നു.
അഗസ്ത എന്ന യുവതിയാണ് കാമുകനോട് എരിവുള്ള പ്രതികാരം ചെയ്തത്. രണ്ട് വർഷം മുൻപാണ് ചോക്ലേറ്റ് ബിസിനസ് നടത്തുന്ന യുവാവുമായി അഗസ്ത പ്രണയത്തിൽ ആകുന്നത്.
പക്ഷെ ഈ അടുത്ത കാലത്താണ് അഗസ്ത കാമുകൻ തന്റെ അടുത്ത സുഹൃത്തിനെയും പ്രണയിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യ സന്ദേശങ്ങൾ അഗസ്ത ഒടുവിൽ കണ്ടെത്തി. എങ്ങനെയെങ്കിലും കാമുകനിട്ടൊരു പണികൊടുക്കണമെന്ന ചിന്തയിൽ നിന്നാണു മുളകെണ്ണ പ്രയോഗം കാമുകി നടത്താൻ ഒടുവിൽ തീരുമാനിച്ചത്.
കാമുകന്റെ കാറിൽ നിന്ന് കോണ്ടം ലഭിച്ചതോടെയാണ് യുവതിക്കു സംശയം തോന്നാൻ ആരംഭിച്ചത്. ചോദിച്ചപ്പോൾ കളയാൻ മറന്നു പോയെന്നായിരുന്നു കാമുകൻ മറുപടി നൽകിയത്. തുടർന്ന് യുവാവിന്റെ ഫോൺ അഗസ്ത പരിശോധിച്ചു. അഞ്ച് വർഷത്തോളം തനിക്കു പരിചയമുള്ള സുഹൃത്തുമായുള്ള യുവാവിന്റെ ചാറ്റുകൾ അങ്ങനെയാണ് അഗസ്ത ഒടുവിൽ കണ്ടെത്തി.
കോണ്ടത്തിൽ മുളകെണ്ണ തേച്ചത് ആദ്യം കാമുകന് മനസിലായില്ല. താൻ പുതിയതായി വാങ്ങിയ ജെല്‍ മൂലമാണ് തനിക്ക് നീറുന്നതെന്ന് കാമുകൻ ആദ്യം കരുതി. വിവരം അഗസ്തയോട് വ്യക്തമാക്കി. നീറ്റലെടുക്കുന്ന സ്വകാര്യ ഭാഗത്ത് ഐസ് വച്ചുതരാമെന്ന് പറഞ്ഞ അഗസ്ത അപ്പോഴും മുളകെണ്ണ പുരട്ടിയ ഐസ് വച്ചുകൊടുത്ത് വീണ്ടും പ്രതികാരം വീട്ടുകയും ചെയ്തു.ഇതോടെ കാമുകൻ കണ്ടം വഴി ഓടി കാമുകിയോട് മാപ്പ് പറയുകയും ചെയ്തു.
















