പോത്തൻകോട്: കനത്ത മഴക്കിടെ ഇടിമിന്നലേറ്റ് 10 പേർക്ക് പരിക്ക്. ഒരു വീട്ടമ്മക്കും ഒമ്പത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.
പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് മണലകം സ്വദേശി രജനി (42)യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ മണലകം വാർഡിലെ ലേഖ (50), ലേഖ ടി.എസ് (46), ബിന്ദു ഷാജി (38), സുനിത (49), അനിത (51), മഞ്ജു (47), നളിനി, സജിത (39), ജോളി (46) എന്നിവരെ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.