ബച്ചൻ കുടുംബത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റിയാണ് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ആരാധ്യയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ആരാധ്യയുടെ ചിത്രങ്ങളും സ്കൂൾ വീഡിയോകളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
മകളുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ.
“ആരാധ്യയുടെ സ്കൂൾ വീഡിയോകൾ സ്കൂളിൽ നിന്നും ചോർന്നതല്ല. അവൾ എപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്നുവോ അപ്പോഴെല്ലാം മീഡിയ അവളുടെ ചിത്രങ്ങൾ പകർത്തും. അത് അങ്ങനെ തന്നെയാണ്, അതിനെ വിശകലനം ചെയ്തിട്ട് കാര്യമില്ല. അവൾ രണ്ടു അഭിനേതാക്കളുടെ മകളാണ്, പോരാത്തതിന് അവളുടെ മുത്തശ്ശനും മുത്തശ്ശിയും അഭിനേതാക്കളാണ്. ആളുകൾ അവളെ കാണാൻ ആഗ്രഹിക്കുന്നു, എന്നാൽ അതൊരു പദവിയായി എടുക്കരുത് എന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചിട്ടുണ്ട്. ആരാധ്യ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ, ഐശ്വര്യ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്, ഏത് വഴിയായാലും ഇതിങ്ങനെയൊക്കെയാവും സംഭവിക്കുക, അതിനാൽ നമ്മളതിനെ അംഗീകരിക്കണമെന്ന്,”എന്നാണ് അഭിഷേക് പറയുന്നു.
2011ൽ ആയിരുന്നു ആരാധ്യയുടെ ജനനം. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജോലിസംബന്ധമായും അല്ലാതെയുമുള്ള ഐശ്വര്യയുടെ വിദേശ യാത്രകളിലെല്ലാം മകൾ ആരാധ്യയും കൂടെയുണ്ടാവാറുണ്ട്.