കഴിഞ്ഞ ദിവസം ഒമർ ലുലു പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ഒരുപാട് വൈറലായിരുന്നു.നോമ്പ് കാലത്ത് ഭക്ഷണം കഴിക്കാൻ മലപ്പുറത്ത് ഹോട്ടലുകൾ ഒന്നും തുറക്കാത്തതിനാൽ ഉന്നക്കായ മാത്രമാണ് കഴിച്ചത് എന്ന ഒമർ ലുലുവിന്റെ പോസ്റ്റിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമെന്റുകളും വന്നിരുന്നു.മതം വരെ ചർച്ചയാകുന്നു ഘട്ടത്തിലേക്ക് ഈ പോസ്റ്റ് എത്തി എന്നത് കൊണ്ടുതന്നെയാകാം ഒമർ ലുലു ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.താൻ ഉദേശിച്ചത് എന്താണ് എന്ന് പിന്നീട് വിശദീകരണവുമായി വേറെ ഒരു മറുപടി പോസ്റ്റും പങ്കുവെക്കുകയും ചെയ്തു.
എന്നാലിപ്പോൾ ഒമർ ലുലുവിന്റെ ഈ വാദം തികച്ചും തെറ്റാണു എന്ന് കാണിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ബാസിം എന്ന യൂട്യൂബ് വ്‌ളോഗർ.ബാസിം പ്ലേറ്റ് എന്ന തന്റെ ചാനലിലൂടെയാണ് ബാസിം മലപ്പുറത്ത് നോമ്പുകാലത്ത് തുറന്നിരിക്കുന്ന ഹോട്ടലുകളെ പരിചയപ്പെടുത്തിയത്.നേരിട്ടും അല്ലാതെ ഫോണിലൂടെ സെർച്ച് ചെയ്തും നോമ്പുകാലത്ത് തുറക്കുന്ന കടകളെ കാണിച്ചിരിക്കുകയാണ് ബാസിം. ചുരുക്കിപ്പറഞ്ഞാൽ മലപ്പുറത്ത് നോമ്പുകാലത്ത് തുറക്കാത്ത ഹോട്ടലുകളെക്കാൾ കൂടുതൽ തുറക്കുന്ന ഹോട്ടലുകൾ ആണെന്നാണ് ബാസിം പറഞ്ഞത്.ഭക്ഷണത്തിൽ മതം കലർത്തി മലപ്പുറത്തെ അപമാനിക്കാൻ ശ്രെമിച്ചവർക്കുള്ള മറുപടികൂടിയാണ് ബാസിം എന്ന മലപ്പുറത്തുകാരന്റെ ഈ വ്‌ളോഗ് എപ്പിസോഡ്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fplatebasims%2Fvideos%2F303255298590745%2F&show_text=false&width=267&t=0