കൽപറ്റ: മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയ യുവാവ് അറസ്റ്റിൽ. കൽപറ്റ ഗൂഡലായികുന്ന് സ്വദേശി നിഷാദ് (28)നെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ആറു വയസ്സായ മകളെയും ഭാര്യയെയും ഉപേക്ഷിച്ചാണ് ഇയാൾ പിണങ്ങോട് സ്വദേശിനിയായ യുവതിക്കൊപ്പം പോയത്. പിണങ്ങോട് സ്വദേശിനിയെ അവരുടെ മക്കളുടെ പരാതിയിൽ വൈത്തിരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത നിഷാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.