മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ,ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടേ നായികയായിരുന്നു വിമല രാമൻ. അന്ന് മുതലേ മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ് വിമല രാമനെ.ഇപ്പോൾ ഇതാ വിമല രാമൻ വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. സിനിമാ മേഖലയിൽ സജീവമായിട്ടുള്ള ഒരു കാലത്ത് യുവാക്കളുടെ ഇഷ്ടനടൻ കൂടിയായ വിനയ് റായിയാണ് വരൻ.വിമലയും വിനയിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയൻ സ്വദേശിയായ വിമല രാമൻ പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
വിമല ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലായിരുന്നു. തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്. നൃത്തത്തിലും പ്രാവീണ്യമുള്ള കലാകാരിയാണ് വിമല രാമൻ. 2004ലെ മിസ് ഇന്ത്യ ഓസ്ട്രേലിയ പട്ടവും വിമല നേടിയിരുന്നു.
തമിഴിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള വിനയ് അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ ശിവകാർത്തികേയന്റെ ഡോക്ടർ ആയിരുന്നുഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജും വിനയ്ക്ക് ലഭിച്ചു. മുംബൈയിലാണ് വിനയ് വളർന്നത്. തുപ്പറിവാളൻ എന്ന ചിത്രത്തിലെ വിനയിയുടെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിർക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിനയിയുടെ മറ്റൊരു ചിത്രം.