സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അപ്പന്‍ സിനിമയെ പ്രശംസിച്ച് പ്രശസ്‍ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. മജു സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് രഘുനാഥ് പങ്കുവെച്ചിരിക്കുന്നത്. പ്രിവ്യൂ പ്രദര്‍ശനത്തിനു ശേഷമാണ് രഘുനാഥ് പലേരിയുടെ ഈ അഭിപ്രായം.കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ഛയുള്ള സിനിമ കണ്ടു എന്നാണ് അദ്ദേഹം കുറിച്ചത്. ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ അപ്പനെ അവതരിപ്പിച്ചിരിക്കുന്നത് അലന്‍സിയര്‍ ആണ്.അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
രഘുനാഥ് പലേരിയുടെ കുറിപ്പ്
കുപ്പിച്ചില്ലിന്റെ മൂർച്ഛയുള്ള ഒരു സിനിമ കണ്ടു. പേര് അപ്പൻ. സംവിധാനം മജു. ആർ ജയകുമാറും മജുവും ചേർന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂർച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്നും എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലൻസിയറും. ആദ്യമായാണ് സിനിമയിൽ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊർന്നൂന്ന് മുറിക്കുന്നൊരു ഈർച്ചവാൾ സിനിമ. ഒരിടത്തും അശേഷം ഡാർക്കല്ലാത്തൊരു സിനിമ. വരുമ്പോൾ കാണുക. വ്യത്യസ്ഥമായ സിനിമകൾ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fraghunathpaleri%2Fposts%2F10158947336043883&show_text=true&width=500