‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’എന്ന മുഖവുരയോടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബിൽ ഇറങ്ങി .സംഭവം വേറെയൊന്നുമല്ല ടോവിനോ ചിത്രം ‘മിന്നൽ മുരളി’ സൂപ്പർ ഹിറ്റായിരുന്നല്ലോ.ഒടിടി റിലീസ് ആയി പ്രേക്ഷകർക്കു മുന്നിലെത്തിയ ‘മിന്നൽ മുരളി’ കുറുക്കൻമൂല എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ ജെയ്സൺ എന്ന യുവാവിന്റെ കഥയാണ് പറഞ്ഞത്.
എന്നാൽ ഇപ്പോൾ മിന്നൽ മുരളിയിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോയാണിത്. മിന്നൽ മുരളിയെ വളരെ സൂഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 86 തെറ്റുകളാണ് ഈ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.