പതിനേഴ് പേരുമായി ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ നിന്നും ഒരു മത്സരാര്‍ഥി ഔട്ടായിരിക്കുകയാണ്. ഷോയില്‍ നിന്നും ജാനകി സുധീറാണ് പുറത്താവുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഉയര്‍ന്ന് വരുന്നത്. അവിടെ നില്‍ക്കാന്‍ യോഗ്യതയില്ലാത്ത ചിലരുള്ളപ്പോള്‍ ജാനകിയെ മാറ്റിയത് ശരിയായിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് പിന്തുണ അറിയിച്ച്ആരാധകര്‍ പറയുന്നത്.
എന്തുകൊണ്ടാണ് ജാനകി മത്സരത്തില്‍ നിന്ന് പുറത്തായതെന്ന് ചോദിച്ചാല്‍ പ്രേക്ഷകരുടെ വോട്ട് ലഭിക്കാത്തത് കൊണ്ടാണ്. മറ്റുള്ളവരെ അപേക്ഷിച്ച് അത്ര പ്രശസ്തി ഇല്ലാത്തതാണ് ജാനകിയ്ക്ക് പ്രശ്‌നമായി തീര്‍ന്നത്. ജാനകി ശക്തയായ മത്സരാര്‍ഥി ആയിരുന്നെങ്കിലും താരമൂല്യമുള്ള മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആരാധക പിന്‍ബലം ലഭിക്കാതെ പോയി. അതാണ് വോട്ടിന്റെ എണ്ണം കുറയാന്‍ കാരണമായത് എന്നാണ് വിലയിരുത്തൽ.
ജാനകി അത്യാവശ്യം സംസാരിക്കുന്നതും എല്ലാവരോടും ഇടപഴകുന്നതുമാണ്. ഇതൊട്ടും ശരിയായി തോന്നുന്നില്ലെന്നാണ് ആരാധകന്‍ പറയുന്നത്. വളരെ മോശം മത്സരാര്‍ഥികള്‍ ഇനിയും ബിഗ് ബോസില്‍ ഉണ്ട്. അവരെ പുറത്താക്കി അടുത്ത ദിവസങ്ങളില്‍ ജാനകിയെ തിരിച്ച് കൊണ്ട് വരാം എന്നാണ് ആരധകരുടെ അഭിപ്രായം. നമ്മള്‍ ഒന്നിച്ചു നിന്നാല്‍ ജാനകിയെ തിരികെ ബിഗ് ബോസിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധിക്കും. നമ്മള്‍ ശ്രമിക്കണം. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും അണിയറ പ്രവര്‍ത്തകര്‍ ആരാധകരുടെ കമന്റുകള്‍ക്കും വില കല്‍പ്പിക്കാറുണ്ടെന്നുമൊക്കെയാണ് കമന്റുകൾ .
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ജാനകി ഫ്‌ളൈറ്റില്‍ നിന്നുള്ള ഫോട്ടോയാണ് ആദ്യം പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നല്‍കിയ ചിത്രത്തില്‍ ‘മുംബൈ, മഹാരാഷ്ട്ര’ എന്ന് നടി സൂചിപ്പിക്കുകയും ചെയ്തു. ബിഗ് ബോസ് ആരാധകര്‍ക്ക് നന്ദി പറഞ്ഞും ജാനകി എത്തിയിരിക്കുകയാണിപ്പോള്‍.ചെറിയ കാലയളവാണെങ്കിലും ബിഗ് ബോസ് യാത്ര ഞാന്‍ ആസ്വദിച്ചു. ‘ജാനകി കൂടുതല്‍ അര്‍ഹതയുള്ളവള്‍ ആണ്’ ജാനകി ശരിക്കും നന്നായി കളിച്ചു’, ‘ഞങ്ങള്‍ക്ക് ജാനകിയെ ബിഗ് ബോസില്‍ തിരികെ വേണം’ എന്നിങ്ങനെയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചു. അതെനിക്ക് കൂടുതല്‍ അഭിമാനമായി തോന്നുന്നു. ഞാന്‍ ബിഗ് ബോസില്‍ പങ്കെടുത്തതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഓര്‍ത്ത് ഈ 7 ദിവസങ്ങളിലും ഞാന്‍ ആശങ്കിലായിരുന്നു. തീര്‍ച്ചയായും ബിഗ് ബോസ് വീട് മിസ് ആവും. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വീണ്ടും നന്ദി… എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജാനകി പറയുന്നത്.