തിരുവനന്തപുരം : നെയ്യാർ(neyyar), പേപ്പാറ (peppara)വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കുന്നതിനെതിരെ അമ്പൂരി പഞ്ചായത്തിൽ (amboori panchayath)ഹർത്താൽ(hartal) തുടരുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പാറശ്ശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായ അന്പൂരി ആകഷൻ കൗൺസിലാണ് ഹർത്താൽ നടത്തുന്നത്. കോൺഗ്രസും പിന്തുണ നൽകുന്നുണ്ട്. ജനവാസപ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് നിർദിഷ്ട സംരക്ഷിതമേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസമേഖലയും ഇതിൽ ഉൾപ്പെടുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതി. കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാർ സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ പരാതി ചർച്ച ചെയ്യാനായി അടുത്ത വെള്ളിയാഴ്ച വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട്