കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ ആറാമത് അന്തര്‍ദേശീയ സമ്മേളനം കഹോകോൺ-2022 കൊച്ചിയിൽ വേദിയായി. ഇന്നും നാളെയുമായി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ.വിജയ് അഗര്‍വാള്‍, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എം ഐ സഹദുള്ള, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ലല്ലു ജോസഫ്, സംഘാടക സമിതി സെക്രട്ടറി ഡോ.ബെന്നി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ പരിപാലന മേഖലയിലെ സ്ഥാപനങ്ങളുടെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ്കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍. സംസ്ഥാനം ആദ്യമായിട്ടാണ് കഹോകോൺ അന്തര്‍ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്. ആരോഗ്യപരിപാലന രംഗത്തെ എല്ലാ സേവനദാതാക്കളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അകത്ത് നിന്നും വിദേശത്ത് നിന്നുമായി 800 ഓളം ആരോഗ്യവിദഗ്ദ്ധര്‍ പങ്കെടുക്കും. ആരോഗ്യ പരിപാലന രംഗത്ത് ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്നും ഇവര്‍ പറഞ്ഞു. രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷനുകളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടയാണ് കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത് കെയർ ഓർഗനേസേഷൻ.
ആരോഗ്യ മേഖലയിൽ സുരക്ഷിതത്വ സംസ്കാരം വളർത്തേണ്ടതിന്റെ ആവശ്യകത എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിൽ പോലും ചികിത്സയ്ക്കിടെ ഉണ്ടാകുന്ന പിഴവുകൾ മൂലം രോഗികൾ മരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സങ്കീർണമായ ആധുനിക ചികിത്സാ രംഗത്ത് പിഴവുകൾ പരമാവധി തിരുത്തി മുന്നേറേണ്ടതുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആശുപത്രികൾ പൊതു സമൂഹത്തിന്റെ വിശ്വാസം ആർജിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ സ്ഥാപനങ്ങളെ സമ്മേളനം സഹായിക്കുമെന്നാണ് വിലയിരുത്തലെന്നും സംഘാടകർ പറഞ്ഞു.
‘ചികിത്സയ്ക്ക് എത്തുന്നവരിൽ 25 ശതമാനം പേരും ആശുപത്രികളുടെ തന്നെ പിഴവുകൊണ്ട് ചികിത്സ തേടി എത്തുന്നവരാണ്. മരുന്നു നൽകുന്നതിലെ പിഴവ്, സമയം വൈകിയതിലെ പിഴവ്, കാര്യങ്ങൾ ചോദിച്ച് അറിയുന്നതിലെ പിഴവ് തുടങ്ങി ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗി തെന്നി വീണു പരുക്കേൽക്കുന്നതു വരെ ഇതിൽ ഉൾപ്പെടും. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഇതിനു വ്യത്യാസമില്ല’’ – കഹോകോൺ സമ്മേളനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ കിംസ് ഹെൽത് ചെയർമാൻ ഡോ. എം.ഐ. സഹദുള്ള പറഞ്ഞ വാക്കുകളാണിത്.
ഇതു വെറും തുറന്നു പറച്ചിൽ മാത്രമല്ല, പകരം ഈ പിഴവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക, തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതിലേയ്ക്ക് ആശുപത്രികളെ നയിക്കുന്നതിനുള്ള കൂട്ടായ ചർച്ചയാണ് കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുന്ന കഹോകോണിലൂടെ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ കോസ്മറ്റിക് സർജറിക്കെത്തിയ യുവതി ചികിത്സാ പിഴവിൽ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ട സംഭവം ഡോ. സഹദുള്ള വെളിപ്പെടുത്തി. ശസ്ത്രക്രിയയ്ക്കു മുമ്പ് രണ്ടു ഡോക്ടർമാർ യുവതിയുമായി സംസാരിച്ചപ്പോഴും അവർ ആസ്പിരിൻ ഗുളിക കഴിക്കുന്ന വിവരം ചോദിച്ച് അറിഞ്ഞില്ല. ഒടുവിൽ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടു പോകുന്നതിനു തൊട്ടു മുമ്പ് അതു കണ്ടെത്തി ഡോക്ടറെ അറിയിച്ചത് ഒരു നഴ്സാണ്. അതു ചെയ്തില്ലായിരുന്നെങ്കിൽ രക്തം വാർന്ന് ചികിത്സ വിപരീത ഫലമുണ്ടാക്കുമായിരുന്നു.
തിരുവനന്തപുരത്ത് 250ൽ ഏറെ മുറികളുള്ള ആശുപത്രിയിലെ ശുചിമുറിയിൽ തെന്നിവീഴാനുള്ള സാധ്യത തിരിച്ചറിഞ്ഞതും അതു പരിഹരിച്ചതും അദ്ദേഹം വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്ഥാപനങ്ങൾ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടതെന്നു കഹോകോണിൽ ചർച്ച ചെയ്യും. പിഴവുകളെ കൃത്യമായി റിപ്പോർട്ടു ചെയ്തു തിരുത്തി ഗുണമേൻമ ആശുപത്രികളുടെ മുഖമുദ്രയാകണമെന്നും അദ്ദേഹം പറഞ്ഞു.
കിംസ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള, ആലുവ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് സിഇഒ ഡോ.ബെന്നി ജോസഫ്, കിൻഡർ ആശുപത്രി സിഇഒ രഞ്ജിത് കൃഷ്ണൻ എന്നിവരാണ് സമ്മേളനത്തിനു നേതൃത്വം നൽകുന്നത്. ഡോ. വിജയ് അഗർവാൾ, ഡോ. സമീർ മേത്ത, ഡോ. ലല്ലു ജോസഫ് എന്നിവർക്കൊപ്പം ആരോഗ്യ മേഖലയിലെ വിദഗ്ധരും സമ്മേളനത്തിൽ വിവിധ സെഷനുകൾ നയിക്കും.
ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍, ഏഷ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ‘ആരോഗ്യ മേഖലയില്‍ സുരക്ഷിതത്വത്തിന്റെ സംസ്‌കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകത’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ചികില്‍സയ്ക്കിടെ ഉണ്ടാകുന്ന പിഴവുകള്‍ മൂലം രോഗികള്‍ മരണപ്പെടുന്നു. അതുകൊണ്ട് തന്നെ സങ്കീര്‍ണ്ണമായ ആധുനിക ചികിത്സാരംഗത്ത് പിഴവുകള്‍ പരമാവധി തിരുത്തിക്കൊണ്ട് മുന്നേറേണ്ടത് ഇന്നത്തെ ആവശ്യകതയാണെന്ന് ഇവര്‍ വ്യക്തമാക്കി.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുസമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങളെ സമ്മേളനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ആരോഗ്യപരിപാലന രംഗത്തെ മികച്ച മാതൃകകള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകളും സമ്മാനിക്കും. ആരോഗ്യ മേഖലയിലെ പുതിയ ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനും സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനും സമ്മേളനത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രി എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘടാക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.