ആലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസാണ് മരിച്ചത്.50 വയസായിരുന്നു.ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.
വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.