കുവൈറ്റ്: കുവൈറ്റിലെ പുരാതന മാർക്കറ്റായ സൂഖ് മുബാറകിയിൽ വൻ തീപിടുത്തം. മാർക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. വലിയ നാശനഷ്ടമാണ് ഇതിനോടകം ഉണ്ടായത്. അതേസമയം, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആയുധ മാർക്കറ്റിന് സമീപത്ത് നിന്നുള്ള കടയ്ക്കാണ് തീപിടിച്ചത്. തുടർന്ന് മാർക്കറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കു അതിവേഗം പടരുകയായിരുന്നു. റമസാൻ കച്ചവടാവശ്യാർഥം വൻ തോതിൽ സാധനങ്ങൾ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് കൂടുതൽ നഷ്ടം വരുത്തിയിട്ടുണ്ട്.

















