കോവിഡ്കാലത്ത് ഉണ്ടായ ബസ് ചാർജ് വർധനക്ക് പുറമെ വീണ്ടുമൊരു ടിക്കറ്റ് നിരക്ക് വര്‍ധവ്. പുതിയ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും.25 ശതമാനത്തോളം ടിക്കറ്റ് നിരക്ക് വര്‍ധനവായിരുന്നു കോവിഡ് കാലത്ത് ഉണ്ടായത്. ഇതിനു പുറമേ പുതിയ വർധനവ് വിമർശനത്തിനും ഇടയാക്കും എന്നതിൽ സംശയമില്ല .
എന്നാൽ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധിച്ച് വീണ്ടുമൊരു സമരത്തിന് തയ്യാറെടുക്കുകയാണ് ബസുടകമൾ. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗത്തിൽ അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്ന യോഗത്തിന്റെ തീരുമാനം വിദ്യർത്ഥികൾക്ക് നല്ല വാർത്തയാണെങ്കിലും ബസുടമകൾക്ക് അത്ര സുഖകരമല്ല .എന്നത് കൊണ്ട് തന്നെ അവർ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്.
മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ഉന്നയിച്ച് ബസ് ഉടമകള്‍ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമരം നടത്തിയിരുന്നു.അന്നത്തെ ബസ് സമരത്തില്‍ പൊതുജനം ഏറെ ബുദ്ധിമുട്ടി. പ്രശ്‌നപരിഹാര ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ബസ് ഉടമകളുടെ ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തി സമരം ഒത്തുതീർപ്പാക്കിയത്.
എന്നാൽ ഇപ്പോൾ വിദ്യാർഥികളുടെ യാത്രാ ഇളവിൽ മാറ്റം വരുത്താതെ മിനിമം ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം ബസുടമകൾ അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. കൺസഷൻ ഒരു രൂപയിൽനിന്ന് രണ്ടു രൂപയായിട്ടെങ്കിലും ഉയർത്തുമെന്നായിരുന്നു ബസുടമകൾ പ്രതീക്ഷിക്കുന്നത്. എന്നാൽ യോഗത്തിൽ വിദ്യർത്ഥികൾക്ക് അനുകൂലമായിട്ടാണ് യോഗം തീരുമാനം എടുത്തത്. കൺസഷന്‍ വിഷയം സമിതിയെ വച്ചു പഠിക്കുമെന്നാണ് എൽഡിഎഫിന്റെ നിലപാടും ബസുടമകൾക്ക് ബോധിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവനക്കെതിരെ വിവാദങ്ങളും കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായതാണ്.
2012 ജനുവരിയിൽ നാറ്റ്പാക്ക് നൽകിയ റിപ്പോർട്ടിൽ കേരളത്തിലെ ഓർഡിനറി ബസുകളിലെ ഉയർന്ന മിനിമം യാത്രക്കൂലി അത്തരം ബസുകളിൽ കൺസഷൻ നിരക്കിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ യാത്രയിൽ നിന്നുണ്ടാകുന്ന നഷ്ടം നികത്താനാണെന്ന് വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ബസ് നിരക്ക് നിശ്ചയിക്കുന്നത് ബസുകളിൽ സൗജന്യ നിരക്കിൽ യാത്ര അനുവദിക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുത്താണെന്ന് നാറ്റ്പാക് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് .കൊറോണക്കു മുന്നേ കേരളത്തിലെ ഓർഡിനറി ബസ് യാത്രക്കൂലി കിലോമീറ്ററിന് 70 പൈസയായിരുന്നു. 2020 ജൂലൈയിൽ ഇതു 90 പൈസയാക്കി വർധിപ്പിച്ചു.
2003 ഡിസംബറിൽ മുൻ ചീഫ് സെക്രട്ടറി കെ.വി. രവീന്ദ്രൻ നായർ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ എങ്ങനെയാണ് മിനിമം യാത്രക്കൂലി നിശ്ചയിക്കേണ്ടതെന്നു വ്യക്തമാക്കിയിരുന്നു. കിലോമീറ്റർ യാത്രക്കൂലിയെ മിനിമം ചാർജിനുള്ള ദൂരംകൊണ്ടു ഗുണിക്കുന്ന തുകയായിരിക്കണം മിനിമം ചാർജെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കൃത്യമായി നിർണ്ണയിക്കാനാവില്ലെങ്കിലും ഈ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കണം ഓർഡിനറി, ഫാസ്റ്റ് അടക്കമുള്ളവയുടെ മിനിമം കൂലി നിശ്ചയിക്കേണ്ടതെന്ന കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു.അതിനുശേഷം സ്വകാര്യ ബസ് വ്യവസായത്തെപ്പറ്റി വിശദമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ നാറ്റ്പാക്കിനെ നിയോഗിച്ചു.
ഒരു ബസിന്റെ മുഴുവൻ പ്രവർത്തന ചിലവും കണക്കാക്കിയാണ് നാറ്റ്പാക് പിസ്കോ എന്ന സൂചിക തയ്യാറാക്കിയിട്ടുള്ളത്. 2021 ജൂലൈ വരെ പിസ്കോ കിലോമീറ്ററിന് 5256 പൈസയായിരുന്നു. ഡീസലിന്റെ അന്നത്തെ വില കൂടി കണക്കിലെടുത്ത് നിശ്ചയിച്ചതാണ് പുതിയ പിസ്കോ. 60 യാത്രക്കാരുള്ള ബസിൽ 5256 പൈസാ വരുമാനം കിട്ടണമെങ്കിൽ കിലോമീറ്റർ യാത്രക്കൂലി 88 പൈസയായിരിക്കണം.
ഈ കണക്കിലും 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം നിരക്ക് ഈടാക്കാവുന്നത് 2.20 രൂപ മാത്രമാണ്. എട്ടു രൂപയിൽ ബാക്കി 5.80 രൂപ വിദ്യാർഥി കൺസഷൻ അടക്കമുള്ളവ വഴിയുണ്ടാകുന്ന നഷ്ടത്തിന് പരിഹാരമായി യാത്രക്കാർ നൽകുന്നതാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള വിദ്യാർഥി കൺസഷനിൽ മാറ്റം വന്നാൽ യാത്രാക്കൂലിയിലും ഇളവ് നൽകേണ്ടി വരുംഎന്നാണ് നാറ്റ്പാകിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.