കൊച്ചി: എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റർ സ്പിരിറ്റ് പിടികൂടി. പെയിൻ്റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുന്നു. എടയാർ വ്യവസായ മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.